കുവൈത്ത് സിറ്റി: വീട്ടുജോലിക്കാരിയെ കൊലപ്പെടുത്തിയ കുവൈത്ത് സ്വദേശി വനിതക്ക് പത്തു വര്‍ഷത്തെ കഠിന തടവിനു ക്രിമിനല്‍ കോടതി വിധിച്ചു.അതേസമയം  വീട്ടുജോലിക്കാരിയെ പീഡിപ്പിച്ചു കോലപ്പെടുത്തിയതിനു വീട്ടുടമയുടെ ഭര്‍ത്താവിന് ഒരു വര്‍ഷത്തെ തടവിനും കോടതി വിധിച്ചു. ജോലിക്കാരിയുടെ നിസ്സഹായത മുതലെടുത്തു നടത്തിയ കൊലക്കുറ്റത്തിനാണ് ക്രിമിനല്‍ കോടതി തടവ് ശിക്ഷ വിധിച്ചത്.

വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ  കേസിലാണ് സ്വദേശി യുവതിക്ക് ക്രിമിനല്‍ കോടതി പത്ത് വര്‍ഷത്തെ കഠിന തടവും ഭര്‍ത്താവിന് ഒരു വര്‍ഷത്തെ തടവും ശിക്ഷ.അതോടൊപ്പം ഇരയുടെ ബലഹീനത മുതലെടുത്ത ഇവര്‍ക്ക് നേരെ മനുഷ്യക്കടത്ത്, വീട്ടുജോലിക്കാരിക്ക് നേരെയുള്ള അക്രമം, ബലപ്രയോഗം എന്നീ കുറ്റങ്ങളാണ് കോടതി കണ്ടെത്തിയത്.

വീട്ടുജോലിക്കാരിയെ അതി ക്രൂരമായി മര്‍ദിക്കുകയും പീഡിപ്പിക്കുകയും ദേഹമാസകലം പൊള്ളലേല്‍പ്പിക്കുകയും മുറിവേല്‍പ്പിക്കുകയും കൂടാതെ അമിതമായി ജോലി ചെയ്യുന്നതിന് നിര്‍ബന്ധിക്കുകയും അക്രമം നടത്തുകയും ചെയ്തതിനും സ്വദേശി വനിതക്കെതിരെ കേസെടുത്തു.

Content Highlights: ten years imprisonment for kuwaiti lady in murder case