കുവൈറ്റ് സിറ്റി : വിദേശികളയക്കുന്ന പണത്തിന് 5% നികുതി ഏര്‍പ്പെടുത്തണമെന്ന ആവശ്യം പാര്‍ലമെന്റ് തള്ളി. പാര്‍ലമെന്റിന്റ സാമ്പത്തിക സമിതി അംഗീകാരം നല്കിയ കരടു ബില്ലാണ് പാര്‍ലമെന്റ് തിരസ്കരിച്ചത്.
എന്നാല്‍ കുവൈത്ത് സര്‍ക്കാരിന്റെയും കുവൈത്ത് ചേംബര്‍ ഓഫ് കോമേഴ്സ് - ഇന്‍ഡസ്ട്രിയുടെയും കടുത്ത എതിര്‍പ്പ് കണക്കിലെടുത്താണ് ജൂണ്‍ മാസം അവസാനിക്കുന്ന പാര്‍ലമെന്റ് സെഷന് സമ്മേളനം തിരസ്കരിച്ചത്. വിഷയം ചര്‍ച്ച ചെയ്യുന്നതിനുള്ള അജണ്ടയില്‍ ഉള്‍പ്പെടുത്താതെ കരടു ബില്ല് പൂട്ടികെട്ടിയത്.
ഇതോടെ വിദേശികള്‍ അയക്കുന്ന പണത്തിനു ടാക്്സ് വരുന്നു എന്ന ഉത്കണ്ഠയില്‍ നിന്ന്് താത്കാലികമായെങ്കിലും വിദേശികള്‍ മോചിതരാവുകയാണ്. നികുതി നിര്‍ദേശം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്ത പ്രാബല്യത്തില്‍ വരുത്തുകയായിരുന്നു ചില കേന്ദ്രങ്ങളുടെ ശക്തമായ നിലപാട്.
എന്നാല്‍ വിദേശികളയാക്കുന്ന പണത്തിന് നികുതി ഏര്‍പെടുത്തുന്നതിനുള്ള നിര്‍ദേശത്തെ സര്‍ക്കാരും, പാര്‍ലമെന്റ് നിയമ സമിതിയും എതിര്‍ത്തിരുന്നു. സാമൂഹ്യമായ പല പ്രയാസങ്ങള്‍ക്കും ഇടയാക്കുമെന്നും, ഇതിലൂടെ രാജ്യത്തിന് വലിയ സാമ്പത്തിക വരുമാനമുണ്ടാകുന്നില്ല എന്നുമാണ് സര്‍ക്കാരും ചേംബര്‍ ഓഫ് കോമേഴ്സും ചൂണ്ടികാണിക്കുന്നത്. എന്നാല്‍ നികുതി നിര്‍ദേശം ഭരണഘടനക്ക് വിരുദ്ധമല്ലെന്നും നിയമപരമാണെന്ന നിലപാടാണ് പാര്‍ലമെന്റ് സാമ്പത്തിക സമിതിയുടെത്.അതേസമയം പാര്‍ലമെന്റില്‍ ബില്ല് പാസ്സാക്കുന്നതിന് വോട്ടെടുപ്പില്‍ ഭൂരിപക്ഷം ഉണ്ടാവണം.
Content Highlights:Tax for Foreign money