Jagdeesh Appukkuttanകുവൈത്ത് സിറ്റി: കുവൈത്തിലെ അമേരിക്കൻ എംബസിയിൽ മലയാളി സുരക്ഷാ ജീവനക്കാരൻ സ്വയം വെടിവെച്ചു മരിച്ചു. പാലക്കാട് കീഴാമ്പലൂർ പറവെട്ടി സ്വദേശി ജഗദീഷ് അപ്പുക്കുട്ടൻ (44) ആണ് എംബസിയിലെ ശുചിമുറിയിൽ അത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് കുവൈത്തിലെ അമേരിക്കൻ സ്ഥാനപതി അലിന രോമനൗസ്‌കി അറിയിച്ചു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)