കുവൈത്ത് സിറ്റി : കുവൈത്തില്‍ കുടുങ്ങിയ ഇന്ത്യക്കാരായ കപ്പല്‍ ജീവനക്കാര്‍ മടങ്ങി. 16 മാസമായി നിരന്തര പോരാട്ടത്തിനൊടുവിലാണ് 16 ഇന്ത്യക്കാര്‍ മോചിതരാകുന്നത്. എയര്‍ ഇന്ത്യ വിമാനത്തിലാണ് 16 അംഗ സംഘം ഡല്‍ഹിയിലേക്ക് മടങ്ങിയത്.

കപ്പല്‍ ഉടമയുമായുണ്ടായ തര്‍ക്കം ചരക്ക് ഉടമ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യുഎല്‍എല്‍ കപ്പലിലെ 16 ജീവനക്കാര്‍ കുവൈത്തില്‍ കുടുങ്ങിയത്. തര്‍ക്കം നിയമ പോരാട്ടത്തിലേക്ക് നീങ്ങിയതിനിടയില്‍ ഇന്ത്യന്‍ എംബസ്സിയുടെ നിരന്തര ഇടപെടലിനെ തുടര്‍ന്ന് ജീവനക്കാര്‍ക്ക് മോചനം ലഭിക്കുകയായിരുന്നു.

മനുഷ്യാവകാശ സംഘടനകളുടെ ഇടപെടലും,ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജിന്റെ നേതൃത്വത്തില്‍ നടത്തിയ ശ്രമങ്ങള്‍ ജീവനക്കാരുടെ മടക്കയാത്രക്ക് സഹായകമായി.