കുവൈത്ത് സിറ്റി: കുവൈത്തിലെ സ്‌കൂളുകള്‍ നീണ്ട 18 മാസങ്ങള്‍ക്ക് ശേഷം തുറന്നു.ആഹ്ലാദഭരിതരായ കുട്ടികള്‍ പരസ്പരം സന്തോഷവും സൗഹൃദവും പങ്കുവച്ചു. കോവിഡ് പ്രോട്ടോകാള്‍ പ്രകാരം കര്‍ശനമായ സുരക്ഷ ഒരുക്കിയാണ് സ്‌കൂളുകള്‍ തുറന്നു കുട്ടികളെ ക്ലാസ്സ് മുറികളില്‍ പ്രവേശിപ്പിച്ചത്.രാജ്യത്തെ സര്‍ക്കാര്‍ സ്വകാര്യ സ്‌കൂളുകള്‍ കൊറോണ എമര്‍ജന്‍സി സമിതിയുടെ നിര്‍ദേശമനുസരിച്ചാണ് തുറന്നത്.

2020 മാര്‍ച്ച് മാസത്തിലാണ് കോവിഡ് പശ്ചാത്തലത്തില്‍ രാജ്യത്തെ എല്ലാ സര്‍വകലാശാലകളും, എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളും അടച്ചതും, ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചതും.അതേസമയം രാജ്യത്തെ എല്ലാ സ്വകാര്യ -ദ്വിഭാഷ -വിദേശ ഭാഷാ സ്‌കൂളുകളില്‍ നേരിട്ടുള്ള അധ്യയനം പുനരാരംഭിച്ചു.കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിയ ഓഫ്‌ലൈന്‍ ക്ലാസുകള്‍ ഒന്നര വര്‍ഷത്തെ ഇടവേളക്കുശേഷമാണ് പുനരാരംഭിച്ചത്. കിന്റര്‍ഗാര്‍ട്ടന്‍ മുതല്‍ അപ്പര്‍പ്രൈമറി വരെയുള്ള ക്ലാസുകളിലാണ് ക്ലാസ് ആരംഭിച്ചത്.