കുവൈത്ത് സിറ്റി: കര്‍ശന നിയന്ത്രണങ്ങളോടെ കുവൈത്തില്‍ സ്‌കൂളുകള്‍ തുറക്കുന്നു. 

2021-2022 അധ്യയന വര്‍ഷം ആരംഭിക്കുന്നതിനും ക്ലാസ്സുകളില്‍ പരമാവധി 20 കുട്ടികള്‍ മാത്രം എന്ന കര്‍ശന നിബന്ധനകളോടെ സ്‌കൂളുകള്‍ തുറക്കുന്നതിനുള്ള ഒരുക്കത്തിലാണ് കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം.

കുട്ടികളെ കോവിഡ് പ്രതിരോധ കുത്തിവെപ്പിന് വിധേയമാക്കുകയും, വാക്സിനേഷന്‍ എടുക്കാത്ത കുട്ടികള്‍ക്കായി ആഴ്ചതോറും പി.സി.ആര്‍ പരിശോധന നടത്തുന്നതിനും കോവിഡ് സുപ്രീം കൗണ്‍സില്‍ നിര്‍ദേശിച്ചു.
അതേസമയം സ്‌കൂളുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തുകയും ഇടവേളകള്‍ വര്‍ധിപ്പിക്കുന്നതിനും സുപ്രീം കൗണ്‍സില്‍ നിര്‍ദേശം ക്യാബിനറ്റ് അംഗീകരിച്ചതായി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

Content Highlights: Schools open in Kuwait with strict restrictions