കുവൈത്ത്‌സിറ്റി: കുവൈത്തില്‍ ഭക്ഷണശാലകള്‍ വീണ്ടും സജീവമായി. നീണ്ട ഇടവേളക്ക് ശേഷമാണ് അടച്ചിട്ടിരുന്ന കുവൈത്തിലെ റസ്റ്റോറന്റുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി അടച്ചിട്ടിരുന്ന റസ്റ്റോറന്റുകള്‍ നബന്ധനകളോടെ തുറന്നു പ്രവര്‍ത്തിക്കുന്നതിനു സര്‍ക്കാര്‍ അനുമതി നല്‍കിയതോടെ ഹോട്ടല്‍ ഉടമകള്‍ക്കും നൂറു കണക്കിന് ഹോട്ടല്‍ ജീവനക്കാര്‍ക്കും ആശ്വാസമായി.

രാവിലെ 5 മണി മുതല്‍ രാത്രി 8 മണി വരെ മാത്രമേ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതിയുള്ളു. രാത്രി 8 മണിക്ക് ശേഷം ഡെലിവറി ഓര്‍ഡര്‍ മാത്രമേ സ്വീകരിക്കാവൂ. കൂടാതെ കോവിഡ് നിയന്ത്രങ്ങളും കര്‍ശനമായി പാലിക്കണം. ശരീര ഊഷ്മാവ് പരിശോധിക്കും. ഇരിപ്പിടങ്ങള്‍ക്ക് അകലം തുടങ്ങിയ കര്‍ശന നബന്ധനകള്‍ ഉറപ്പ് വരുത്തണം. നിര്‍ദേശങ്ങള്‍ പാലിക്കാത്ത ഉടമകള്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പ്.

Content Highlights: Restaurants, cafes in Kuwait start dine-in service after months