കുവൈത്ത് സിറ്റി: കുവൈത്തിൽനിന്ന്‌ 30 കോടിയിലധികം രൂപ കിട്ടിയതായി നോർക്ക ഡയറക്ടർ രവി പിള്ള അറിയിച്ചു. ലോക കേരളസഭാംഗങ്ങളുടെ നേതൃത്വത്തിൽ അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിച്ച പരിപാടിയിലാണ് പിരിഞ്ഞുകിട്ടിയ സംഖ്യ സംബന്ധിച്ച കണക്കുകൾ അവതരിപ്പിച്ചത്. സമ്മേളനത്തിൽ 15-ഓളം കമ്പനികളുടെ പ്രതിനിധികൾ അവരുടെവിഹിതം രവി പിള്ളയ്ക്ക് കൈമാറി.

അടുത്ത ഓഗസ്റ്റ് വരെ ധനശേഖരണം തുടരുമെന്നും ഇനിയുംതുക സംഭാവനചെയ്യാൻ അവസരമുണ്ടായിരിക്കുമെന്നും രവി പിള്ള അറിയിച്ചു. സാലറി ചലഞ്ചിലൂടെയും അല്ലാതെയും സംരംഭവുമായി സഹകരിച്ചവർക്ക് അദ്ദേഹം നന്ദി അറിയിച്ചു.

ലോക കേരളസഭാംഗം വർഗീസ്‌ പുതുക്കുളങ്ങര, സാം പൈനാമൂട്, ശ്രീലാൽ, തോമസ്‌ മാത്യു കടവിൽ, ഷറഫുദ്ദീൻ കണ്ണോത്ത്, ബാബു ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.