Sini Santhoshകുവൈത്ത് സിറ്റി: ഗർഭിണിയായ മലയാളി യുവതി ചികിത്സയിലിരിക്കെ മരിച്ചു. കൊല്ലം അഞ്ചൽ മഞ്ചാടി വീട്ടിൽ സന്തോഷ് കുമാറിന്റെ ഭാര്യ സിനി സന്തോഷ് (43) ആണ് മരിച്ചത്.

ഏഴുമാസം ഗർഭിണിയായിരുന്ന സിനിയുടെ ഗർഭസ്ഥ ശിശുവിനെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ് സന്തോഷ് അൽഗാനിം ഓട്ടോമോട്ടീവ് കമ്പനി ജീവനക്കാരനാണ്. മകൻ അനന്തറാം പന്ത്രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിയാണ്. സംസ്‌കാരം സുലൈബിക്കത്ത് സെമിത്തേരിയിയിൽ നടന്നു.