കുവൈത്ത് സിറ്റി : ബഹുസ്വരതയാണ് ഇന്ത്യന്‍ ദേശീയതയുടെ ആത്മാവെന്നും അതിനെ ഏകശിലാത്മകമാക്കാനുള്ള ശ്രമങ്ങളെ ചെറുത്തു തോല്‍പിക്കണമെന്നും കോഴിക്കോട് ഡി.സി.സി. പ്രസിഡന്റ് അഡ്വ. ടി. സിദ്ദീഖ് പറഞ്ഞു. 'മതം, ദേശീയത, മാനവികത' എന്ന പ്രമേയത്തില്‍ കുവൈത്ത് കേരളാ ഇസ്'ലാഹീ സെന്റര്‍ ഫെബ്രുവരി അവസാന വാരം സംഘടിപ്പിക്കുന്ന അഞ്ചാമത് ഇസ്'ലാമിക് സെമിനാറിന്റെ ഫഹാഹീല്‍ മേഖലാ പ്രചാരണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ.സി. മുഹമ്മദ് നജീബ് പ്രമേയസംബന്ധമായി പ്രഭാഷണം നടത്തി. കുവൈത്തിലെ വിവിധ സംഘടനകളെ പ്രതിനിധാനം ചെയ്ത് വര്‍ഗ്ഗീസ് പുതുക്കുളങ്ങര (ഒ.ഐ.സി.സി.), അസ്ലം കുറ്റിക്കാട്ടൂര്‍ (കെ.എം.സി.സി.), സഫീര്‍ പി. ഹാരിസ് (ജെ.സി.സി.), നിയാസ് ഇസ്ലാഹി (കെ.ഐ.ജി), എ.വി. മുസ്തഫ (കെ.കെ.എം.എ), രാജീവ് ജോണ്‍ (കേരളാ അസോസിയേഷന്‍) എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.
സെമിനാര്‍ പോസ്റ്റര്‍ പ്രകാശനം ടി. സിദ്ദീഖ് നിര്‍വഹിച്ചു. കൂപ്പണ്‍ വിതരണ ഉദ്ഘാടനം കെ.കെ.ഐ.സി വൈസ് പ്രസിഡന്റ് അസ്ലം കാപ്പാട് ബദര്‍ അല്‍ സമാ ഹോസ്പിറ്റല്‍ എം.ഡി. അഷ്‌റഫ് അയൂരിന് നല്‍കിക്കൊണ്ട് നിര്‍വഹിച്ചു. കെ.കെ.ഐ.സി ജനറല്‍ സെക്രട്ടറി സുനാഷ് ശുകൂര്‍, സെക്രട്ടറിമാരായ സി.പി. അബ്ദുല്‍ അസീസ്, കെ.എ. സകീര്‍ പ്രസംഗിച്ചു.
സോണല്‍ പ്രസിഡന്റ് പി.കെ. ഉസൈമത്ത് അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി സാജു ചെംനാട് സ്വാഗതവും സിറാജുദ്ദീന്‍ കാലടി നന്ദിയും പറഞ്ഞു.
Content Highlights: Pluralism is the soul of India , says T. Siddique