കുവൈത്ത്‌സിറ്റി: രാജ്യത്ത് അനധികൃതമായി പ്രവര്‍ത്തിക്കുന്ന നഴ്‌സറികള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് അധികൃതര്‍. നിയമം ലംഘിച്ച് പ്രവര്‍ത്തിക്കുന്ന നഴ്‌സറികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. അനധികൃതമായി പ്രവര്‍ത്തിക്കുന്ന നഴ്‌സറികള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് നിയമങ്ങള്‍ കൃത്യമായി പാലിക്കാത്ത നഴ്‌സറികള്‍ക്കെതിരെ കര്‍ശന നടപടിക്ക് നീക്കങ്ങള്‍ ആരംഭിച്ചിട്ടുള്ളത്.
രാജ്യത്തെ ആറു ഗവര്‍ണറേറ്റുകളിലുമായി അഞ്ഞൂറിലധികം സ്വകാര്യ നഴ്‌സറികള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. നിയമം കൃത്യമായി പാലിച്ചു പ്രവര്‍ത്തിക്കുന്ന നഴ്‌സറികള്‍ക്ക് മാത്രമേ തുടുര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയുള്ളുയെന്ന് ബന്ധപ്പെട്ട അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.
അതേസമയം നഴ്‌സറി മാനേജ്‌മെന്റിന്റെ അഭ്യര്‍ത്ഥന മാനിച്ച് രാജ്യത്തു പ്രവര്‍ത്തിക്കുന്ന 261 നഴ്‌സറികളുടെ രജിസ്‌ട്രേഷന്‍ പുതുക്കിയതായും സാമൂഹിക കാര്യ മന്ത്രാലയം അറിയിച്ചു.
Content Highlights: Plant nursery Kuwait