കുവൈത്ത് സിറ്റി: കുവൈത്ത്് എയര്‍പോര്‍ട്ടില്‍ ഇനി മുതല്‍ എട്ട് കുവൈത്ത് ദിനാര്‍ പാസഞ്ചര്‍ സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കുന്നു.അധിക ചാര്‍ജ്ജ് ഏപ്രില്‍ ഒന്നു മുതല്‍ നിലവില്‍ വരും. 

കുവൈത്ത് എയര്‍പോര്‍ട്ട് വഴി യാത്ര ചെയ്യുന്നവര്‍ ഇനിമുതല്‍ 8 കുവൈത്ത് ദിനാര്‍ അധിക ചാര്‍ജ് നല്‍കേണ്ടി വരും. ഇന്റര്‍നാഷണല്‍ യാത്രക്കാരില്‍ നിന്ന് ഏപ്രില്‍ 1 മുതല്‍ എയര്‍പോര്‍ട്ട് ആന്റ് പാസഞ്ചര്‍ സര്‍വ്വീസ് ചാര്‍ജ്ജായി 8 കുവൈത്ത് ദിനാര്‍ ഈടാക്കാനാണ് തീരുമാനം.

ഈ തുക ടിക്കറ്റ് എടുക്കുന്ന സമയത്ത് തന്നെ യാത്രക്കാരില്‍ നിന്നും ഈടാക്കിയിരിക്കണമെന്നാണ് ട്രാവല്‍ ഏജന്‍സികള്‍ക്ക് നല്‍കിയിട്ടുള്ള  നിര്‍ദ്ദേശം. എന്നാല്‍ 65 വയസ്സിനു മുകളില്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കും രണ്ട് വയസ്സിനു താഴെ പ്രായമുള്ള കുട്ടികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും നാടു കടത്തുന്നവര്‍ക്കും  ഈ അധിക ചാര്‍ജ്ജ് ഒഴിവാക്കിയിട്ടുണ്ട്. എമിറൈറ്റ്സ് എയര്‍ലൈന്‍സാണ് ഇക്കാര്യം ആദ്യമായി അറിയിച്ചത്. മറ്റ് എയര്‍വേസ് കമ്പനികളും  അധിക ചാര്‍ജ്ജ് ഈടാക്കാനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്നാണ് അറിയുന്നത്. 

Content Highlights: passenger service charge in kuwait airport