കുവൈത്ത് സിറ്റി: പാലക്കാട് പ്രവാസി അസോസിയേഷന്‍ ഓഫ് കുവൈറ്റ് (പല്‍പക് ) പ്രതിനിധികള്‍ ഇന്ത്യന്‍ അംബാസിഡര്‍ സിബി ജോര്‍ജിനെ സന്ദര്‍ശിച്ചു. കഴിഞ്ഞ 12 വര്‍ഷമായി സംഘടന കുവൈറ്റിലും കേരളത്തിലും ചെയ്തിട്ടുള്ള ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ അംബാസിഡറെ ധരിപ്പിച്ചു.
കുവൈറ്റ് മലയാളി സമൂഹത്തിന്റെ പ്രത്യേകിച്ച് പാലക്കാട് നിവാസികളുടെ ഉന്നമനത്തിനായി കഴിഞ്ഞ വര്‍ഷങ്ങളില്‍ സംഘടന നടത്തിയ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിവരിക്കുകയും തുടര്‍ന്നും അതിനായി പ്രവര്‍ത്തിക്കുവാന്‍ പല്‍പക് പ്രതിജ്ഞാബദ്ധമാണന്നും ഭാരവാഹികള്‍ അറിയിച്ചു.
പി.എന്‍ കുമാര്‍, സുരേഷ് പുളിക്കല്‍, പ്രേംരാജ്, സുരേഷ് മാധവന്‍, ജിജു മാത്യു, സി.പി. ബിജു, മുഹമദ് ഹനീഫ്, സുനില്‍ സുന്ദരന്‍ എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.
Content Highlights: Palpak officials visited the Kuwait Indian Ambassador