കുവൈത്ത്‌സിറ്റി: കുവൈത്ത് വിദേശകാര്യ മന്ത്രിയെ രാജ്യത്തിന്റെ പരമോന്നത ബഹുമതി നല്‍കി ആദരിച്ചു. വിദേശകാര്യ മന്ത്രി ഷെയ്ഖ് ഡോ. അഹമ്മദ് അല്‍ നാസര്‍ അല്‍ മുഹമ്മദ് അല്‍ സബയ്ക്ക് ഓര്‍ഡര്‍ ഓഫ് കുവൈറ്റ് ഓഫ് ഫസ്റ്റ് ക്ലാസ് കുവൈത്ത് അമീര്‍ സമ്മാനിച്ചു. കുവൈത്ത് അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബര്‍ അല്‍ സബാഹാണ് ബഹുമതി നല്‍കി ആദരിച്ചത്.
ഗള്‍ഫ് സഹകരണ കൗണ്‍സിലിലെയും അറബ് രാജ്യങ്ങളുമായുള്ള കുവൈത്തിന്റെ സാഹോദര്യ ബന്ധങ്ങളുടെ കെട്ടുറപ്പിനും രാജ്യത്തിന്റെ പുരോഗതിക്കും അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ചാണ് അമീര്‍ ഈ അംഗീകാരം വിദേശകാര്യ മന്ത്രിക്കു നല്‍കിയത്.
ഖത്തര്‍ ഉപരോധം, മറ്റ് ജിസിസി രാജ്യങ്ങളുമായുള്ള ആശയ കുഴപ്പം എന്നിവ പരിഹരിക്കുന്നതില്‍ കുവൈത്ത് വിദേശകാര്യ മന്ത്രി ഷേയ്ഖ് ഡോ. അഹമ്മദ്അല്‍ നാസര്‍ അല്‍ മുഹമ്മദ് അല്‍ സബ വഹിച്ച പ്രശംസനീയമായ പങ്ക് കണക്കിലെടുത്താണ് ഈ ബഹുമതി അമീര്‍ നല്‍കിയത്.
Content Highlights: Order of Kuwait