കുവൈത്ത് സിറ്റി: ഓവർസീസ് എൻ.സി.പി കുവൈത്ത് കമ്മിറ്റി, ഇന്ത്യയുടെ 75 മത് സ്വാതന്ത്ര്യ ദിന ആഘോഷങ്ങളുടെയും ഇന്ത്യ കുവൈത്ത് 60 - മത് നയതന്ത്ര വാർഷികത്തിന്റെയും ഭാഗമായി  "കുട്ടികളിൽ ലോക്ക്ഡൗണിനും അതിനുശേഷവുമുള്ള ആഘാതം" എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിച്ചു. എൻ.സി.പി ഓവർസീസ് സെൽ ദേശീയ അധ്യക്ഷൻ ബാബു ഫ്രാൻസീസ്  ഉത്ഘാടനം നിർവ്വഹിച്ചു. ഒ.എൻ.സി.പി കുവൈത്ത് പ്രസിഡണ്ട് ജീവ്‌സ് എരിഞ്ചേരി അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി അരുൾ രാജ് കെ.വി. സ്വാഗതം പറഞ്ഞു. ഡോക്ടർ ഷാജു ഇടമന (എം.ആർ.സി.പി.സി.എച്ച് - സ്പെഷാലിറ്റി പീഡിയാട്രീഷൻ  യു.കെ ), മഹേഷ് അയ്യർ (പ്രിൻസിപ്പൽ - സ്മാർട്ട് ഇന്ത്യൻ സ്കൂൾ) എന്നിവർ വിഷയാവതരണം നടത്തുകയും ,പരിപാടിയിൽ പങ്കെടുത്തവർ ഉന്നയിച്ച ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും ചെയ്തു. സാമൂഹിക പ്രവർത്തകരായ അലക്സ് മാത്യു, നൂറുൽ ഹസ്സൻ,  ഫൈസൽ, ഗഫൂർ പിലാത്തറ,  ഒ.എൻ.സി.പി  ജോ: ട്രഷറർ ശ്രീബിൻ ശ്രീനിവാസൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ ബിജു സ്റ്റീഫൻ, രവി മണ്ണായത്ത് എന്നിവരും സംഘടനാംഗങ്ങളും പങ്കെടുത്തു. ഒ.എൻ.സി.പി ട്രഷറർ രവീന്ദ്രൻ നന്ദി പറഞ്ഞു.

Content Highlights: ONCP Kuwait organised webinar on impact of lockdown and beyond in children