കുവൈത്ത് സിറ്റി: ഒ. ഐ. സി.സി ഇടുക്കി ജില്ലാ പ്രസിഡന്റ് സണ്ണി മണര്‍കാട്ട്, ജനറല്‍ സെക്രട്ടറി ബാബുപാറയാനി, ട്രഷറര്‍ തോമസ്സ് വേഴാമ്പശേരി എന്നിവരുടെ നേതൃത്വത്തില്‍ കുവൈറ്റില്‍ നിന്നും സമാഹരിച്ച പ്രളയ ബാധിത മേഖലയിലേയ്ക്കുള്ള ആവശ്യ സാധനങ്ങള്‍ ഒ. ഐ. സി.സി കുവൈറ്റ് യൂത്ത് വിങ് കണ്‍വീനര്‍ ട്യുബിന്‍ കോടമുള്ളില്‍ ഇടുക്കി എംപി അഡ്വ ഡീന്‍ കുര്യാക്കേസിന്റെ തൊടുപുഴയിലുള്ള ഓഫീസിലെത്തി കൈമാറി.

കുവൈറ്റിലെ സമാഹരണങ്ങള്‍ക്ക് ജോസഫ് മൂക്കന്‍ തോട്ടം, ടേം ഇടയോടി, സോജന്‍ മാത്യു, മാത്യു ആരിപ്പറ ബില്‍, ബിജോയ് കുര്യന്‍, യൂത്ത് വിങ് കേന്ദ്ര ട്രഷറര്‍ ബൈജു പോള്‍ എന്നിവര്‍ നേതൃത്വം നല്കി. നാശ നഷ്ടങ്ങള്‍ പൂര്‍ണമായി വിലയിരുത്തിയതിനു ശേഷം എംപി ആവശ്യപ്പെടുന്നതിനനുസരിച്ച് തുടര്‍ സഹായങ്ങള്‍ നല്കാന്‍ തയ്യാറാണെന്നും ഒ. ഐ. സി.സി ഇടുക്കി ജില്ലാ ഭാരവാഹികള്‍ അറിയിച്ചു.

തൊടുപുഴ രാജീവ് ഭവനില്‍ നടന്ന ചടങ്ങില്‍ ഇടുക്കി ഡി സി സി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാര്‍, എസ് അശോകന്‍, സി പി മാത്യു, റോയ് കെ പൗലോസ്, ജോണ്‍ നെടിയപാലാ , ജിയോ മാത്യു തുടങ്ങിയവര്‍ സംബന്ധിച്ചു.