കുവൈത്ത് സിറ്റി: കുവൈത്തില്‍ കോഴിക്കോട് സ്വദേശി മരിച്ചു. കോഴിക്കോട് അത്തോളി ചീക്കിലോടു വടക്കേക്കര താഴെ പനങ്ങാട്ടില്‍ അഷ്‌കര്‍ (37) ആണ് പെട്ടെന്നുണ്ടായ അസുഖത്തെ തുടര്‍ന്ന് ജാബിറിയ മുബാറക് ആശുപത്രിയില്‍ മരിച്ചത്. കുവൈത്തില്‍ സല്‍മീയയില്‍ ബക്കാല ജീവനക്കാരനാണ്.

ഭാര്യ:  റീമ.  മകള്‍:  നിയ.  പിതാവ്: മുഹമ്മദ് അലി.  മാതാവ്: ശരീഫ.