shabin muhammedകുവൈത്ത് സിറ്റി: കുവൈത്തില്‍ മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി മരിച്ചു.പെരിന്തല്‍മണ്ണ ഏലംകുളം പാലേങ്ങല്‍ ഷാബിന്‍ മുഹമ്മദ് (33) ആണ് ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മരണപ്പെട്ടത്. മഹബൂല ആലിയ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.

കുവൈത്തില്‍ കെ.എന്‍.പി.സിയില്‍ പ്ലാന്‍ഡ് ഒപറേറ്ററായിരുന്നു.  അല്‍കൂത്ത് പെട്രോകെമിക്കല്‍സിലും ജോലി ചെയ്തിട്ടുണ്ട്. മംഗഫ് ബ്ലോക്ക് നാലില്‍ കുടുംബസമേതമായിരുന്നു താമസം. ഭാര്യ: ഷാരിക. മകള്‍: ഇനാറ.