gopakumar
ഗോപകുമാര്‍

കുവൈത്ത്‌ സിറ്റി: കുവൈത്തിലെ കലാ സാംസ്‌കാരിക രംഗത്തെ നിറ സാന്നിധ്യമായിരുന്ന തിരുവനന്തപുരം നാവായിക്കുളം വെട്ടിയറ സ്വദേശി ഗോപകുമാര്‍ (54) അന്തരിച്ചു. 

ആന്തരിക രക്തസ്രാവത്തെത്തുടര്‍ന്ന് അദാന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഇസ്‌കോ കമ്പനിയിലെ സേഫ്റ്റി ഓഫീസറായിരുന്നു.

പിതാവ്; ശിവദാസന്‍ നായര്‍. മാതാവ്; രാജമ്മ. ഭാര്യ: ശൈലജ ഗോപകുമാര്‍. മക്കള്‍: പരേതനായ ഗോകുല്‍, സംഗീത വൈശാഖ്. മരുമകന്‍: വൈശാഖ്

മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരുന്നു.