abdul kareemകുവൈത്ത് സിറ്റി : കുവൈത്തില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു.

മലപ്പുറം കോട്ടക്കല്‍ കോഴിച്ചനക്ക് സമീപം പെരുമണ്ണ സ്വദേശി പരേതനായ ചെങ്ങണാശേരി ബീരാന്‍ ഹാജിയുടെ മകന്‍ അബ്ദുല്‍ കരീമാണ് ഇന്ന് രാവിലെ അദാന്‍ ആശുപത്രിയില്‍ മരിച്ചത്.

ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം കാരണം ഒരു മാസത്തോളമായി ചികില്‍സയില്‍ കഴിയുകയായിരുന്നു. മൃതദേഹം വെള്ളിയാഴ്ച നാട്ടിലേക്ക് കൊണ്ടുപോകും.