കുവൈത്ത് സിറ്റി: വെല്‍ഫെയര്‍ കേരള കുവൈത്തിന്റെ നാട്ടിലെ ഓരോ ജില്ലയിലെയും പ്രവര്‍ത്തകരുടെ കമ്മിറ്റികള്‍ രൂപീകരിക്കുന്നതിന്റെ ഭാഗമായി 13-ാമത് ജില്ലാ കമ്മിറ്റിയായ ഇടുക്കി ജില്ലാ കമ്മിറ്റി നിലവില്‍ വന്നു. സൂം ആപ്പിലൂടെ നടന്ന രൂപീകരണ മീറ്റിംഗ് പാര്‍ട്ടി കുവൈത്ത് ഇലക്ഷന്‍ ജോയിന്റ് സെക്രട്ടറി അഷ്‌കര്‍ മാളിയേക്കലിന്റെ സ്വാഗതത്തോടെ ആരംഭിച്ചു.
കേന്ദ്ര വൈസ് പ്രസിഡന്റ് ഷൗക്കത്ത് വളാഞ്ചേരി അധ്യക്ഷത വഹിച്ചു. കേന്ദ്ര ജനറല്‍ സെക്രട്ടറി ഗിരീഷ് വയനാട് ഇലക്ഷന്‍ നിയന്ത്രിച്ചു. വരുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ വിജയത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ യോഗം തീരുമാനിച്ചു.
അമ്മിണി മാത്യു (അമ്മു, പ്രസിഡന്റ്), ഷിജില്‍ ഖാന്‍ (വൈസ് പ്രസിഡന്റ്), നബീസാ ഖാദര്‍ (സെക്രട്ടറി), ഷീജ ലതിക (ജോയിന്റ് സെക്രട്ടറി), ജോബി ജോസഫ് (ട്രഷറര്‍), ഗീത (അസിസ്റ്റന്റ് ട്രഷറര്‍), നബീസാ ഖാദര്‍ (ഇലക്ഷന്‍ കണ്‍വീനര്‍) എന്നിവരെ ഭാരവാഹികളായും സതീഷ് സത്യന്‍, ബിന്ദു സുനില്‍, ഹാരിസ് കെ എം, ലിസ്സി തങ്കച്ചന്‍, ബിന്ദു, സോമരാജന്‍ ലതിക എന്നിവരെ എക്‌സിക്യൂട്ടീവ് അംഗങ്ങളായും തിരഞ്ഞെടുത്തു. പ്രസിഡന്റ് അമ്മിണി മാത്യു നന്ദി പ്രകാശിപ്പിച്ചു.