കുവൈത്ത് സിറ്റി: മംഗഫ്  സംഗീത ഓഡിറ്റോറിയത്തില്‍ ക്രിസ്തുമസ് കരോളോടെ ആരംഭിച്ച പ്രോഗ്രാമില്‍ കണ്‍വീനര്‍ എബിപോള്‍ ഏവര്‍ക്കും സ്വാഗതംശസിച്ചു. KWA പ്രസിഡന്റ്   ജലീല്‍ വാരാമ്പറ്റ അധ്യക്ഷനായിരുന്നു. വയനാട് അസോസിയേഷന്‍ രക്ഷാധികാരി ബാബുജി ബത്തേരി ഉദ്ഘാടനം നിര്‍വഹിച്ചു. KWA ജനറല്‍ സെക്രട്ടറി റെജി ചിറയത്ത് സംഘാടകസമിതിക്കും പ്രോഗ്രാമിനും ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. കുട്ടികളുടെയും മുതിര്‍ന്നവരുടെയും വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ കൊണ്ട് സമ്പുഷ്ടമായ പരിപാടിയില്‍ കുമാരി ബിനിത ബാബുജി അവതാരകയായിരുന്നു.

ഇന്ത്യന്‍ ഡോക്ടര്‍സ് ഫോറത്തില്‍ നിന്നും അസോസിയേഷന്റെ ക്ഷണപ്രകാരം ഡോ.വിനോദ് വാര്യര്‍  പ്രമേഹരോഗത്തെ കുറിച്ചുള്ള ക്ലാസ്സ് നയിച്ചു. ബ്ലെസന്‍, അജേഷ് രാജന്‍, സൈദലവി, ജോജോ, ജിന്റോ, ഷാജി, സിന്ധു, ഷീജ സജി, മിനികൃഷ്ണ, ജിഷ മധു, ഷീബ റോയ് എന്നിവര്‍ നേതൃത്വം നല്‍കി. അനീഷ് പി ആന്റണി ഏവര്‍ക്കും നന്ദി അറിയിച്ചു.