കുവൈത്ത്: കുവൈത്തിലെ മലയാളി കുട്ടികളുടെ സര്‍ഗ്ഗ വേദിയായ ബാലവേദി കുവൈത്ത്, ഫഹാഹീല്‍ മേഖല 'മധുരം ഈ പഠനം' എന്ന പേരില്‍ കുവൈത്തിലെ മലയാളി കുട്ടികള്‍ക്കായി വെബിനാര്‍ സംഘടിപ്പിച്ചു. കുട്ടികളുടെ പഠനം കൂടുതല്‍ ആകര്‍ഷകമാക്കാനും, പഠന രീതികള്‍ മെച്ചപ്പെടുത്താനുമുള്ള ചില വഴികള്‍ കുട്ടികളുമായി ഇന്ത്യ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ മംഗഫ്, വൈസ് പ്രിന്‍സിപ്പാള്‍, സലീം നിലമ്പൂര്‍ കുട്ടികളുമായി പങ്കുവെച്ചു. കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ഈ പരിപാടിക്ക് ഫഹാഹീല്‍ മേഖല കണ്‍വീനര്‍ ജ്യോതിഷ് നേത്യത്വം നല്‍കി' മേഖല സെക്രട്ടറി കുമാരി ആന്‍സിലി തോമസ് സ്വാഗതവും മാസ്റ്റര്‍ ഋഷി പ്രസീത് നന്ദിയും പറഞ്ഞു.