കുവൈത്ത് കെ.എം.സി.സി. വള്ളിക്കുന്ന് മണ്ഡലം കമ്മിറ്റി 'വിഷന്‍ 2019' എന്ന ശിര്‍ഷകത്തില്‍ നടത്തിയ പരിപാടിയില്‍ കുവൈത്ത് കെ.എം.സി.സി. സംസഥാന കമ്മിറ്റി ഭാരവാഹികള്‍ക്കും മലപ്പുറം ജില്ലാ ഭാരവാഹികള്‍ക്കും സ്വീകരണം നല്‍കി. ഫര്‍വാനിയ മെട്രോ ഓഡിറ്റോറിയത്തില്‍  നടന്ന പരിപാടി കുവൈത്ത് കെ.എം.സി.സി. മുന്‍ കേന്ദ്ര പ്രസിഡന്റ് കെ.ടി.പി. അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സമീര്‍ മേക്കാട്ടയില്‍  അധ്യക്ഷനായ പരിപാടിയില്‍ സംസഥാന പ്രസിഡന്റ് ഷറഫുദ്ദീന്‍ കണ്ണേത്ത്, ജനറല്‍ സെക്രട്ടറി എം.കെ. അബ്ദുള്‍ റസാഖ് പേരാമ്പ്ര,  മറ്റു സംസ്ഥാന ഭാരവാഹികളായ എന്‍.കെ.ഖാലിദ് ഹാജി, സിറാജ് എരഞ്ഞിക്കല്‍, ശഹീദ് പാട്ടിലത്ത്, എഞ്ചിനീയര്‍ മുഷ്താഖ്, ടി.ടി.ഷംസു, റസാഖ് അയ്യൂര്‍, മലപ്പുറം ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ഹമീദ് കുന്നത്,ജനറല്‍ സെക്രട്ടറി ഫഹദ് പൂങ്ങാടന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ-മണ്ഡലം ഭാരവാഹികളായ മുജീബ് ടി, മുസ്തഫ ചട്ടിപ്പറമ്പ്, റസീന്‍ പടിക്കല്‍, മുജീബ് മൂടാല്‍. മുബഷിര്‍ തങ്ങള്‍, മര്‍സൂഖ്, ഗഫൂര്‍ ചേലേമ്പ്ര,ഫിറോസ് കള്ളിയില്‍ എന്നിവര്‍ സംബന്ധിച്ചു. സംസ്ഥാന-ജില്ലാ ഭാരവാഹികളെ സ്‌നേഹോപഹാരം നല്‍കി ആദരിച്ചു. പ്രവാസം ജീവിതം മതിയാക്കി നാട്ടിലേക്ക് പോവുന്ന ജില്ലാ കൗണ്‍സില്‍ അംഗം റഷീദ് പി.പി.ക്ക് യാത്രയപ്പും പരിപാടിയില്‍ വെച്ച് നല്‍കി.റഷീദ് പി.പി.ക്കുള്ള ഉപഹാരം സംസഥാന പ്രസിഡണ്ട് ഷറഫുദ്ദീന്‍ കണ്ണേത്ത് കൈമാറി. മണ്ഡലം ജനറല്‍ സെക്രട്ടറി സെയ്ത് എറമ്പന്‍ സ്വാഗതവും ട്രഷറര്‍ റഷീദ് മസ്താന്‍ നന്ദിയും പറഞ്ഞു.