ഫര്‍വാനിയ: കെഐജി വെസ്റ്റ് മേഖലയുടെ കീഴില്‍ അബ്ബാസിയ, ഫര്‍വാനിയ, റിഗ്ഗായ്, കുവൈത്ത് സിറ്റി എന്നീ ഏരിയകളില്‍ പ്രവര്‍ത്തിക്കുന്ന സൗഹൃദവേദികള്‍ സംയുക്തമായി  സൗഹൃദസംഗമം സംഘടിപ്പിച്ചു. എഴുത്തുകാരന്‍  പ്രേമന്‍ ഇല്ലത്ത് സംഗമം ഉദ്ഘാടനം ചെയ്തു. കെ.ഐ.ജി പ്രസിഡന്റ് ഫൈസല്‍ മഞ്ചേരി,  സൗഹൃദവേദി പ്രസിഡന്റുമാരായ അനിയന്‍ കുഞ്ഞ്, പാപ്പച്ചന്‍ (അബ്ബാസിയ), ജയദേവന്‍ അമ്പാടി (ഫര്‍വാനിയ), വിപിന്‍ ബാലന്‍ (റിഗ്ഗായ്) എന്നിവര്‍ ആശംസപ്രസംഗം നടത്തി.  

കെഐജി വെസ്റ്റ് മേഖല ആക്റ്റിംഗ് പ്രസിഡന്റ് അന്‍സാര്‍ മൊയ്തീന്‍ അധ്യക്ഷത വഹിച്ച സംഗമത്തില്‍ അനീസ് അബ്ദു സലാം സ്വാഗതവും സുന്ദരന്‍ പൊരുപ്പത്ത് നന്ദിയും പറഞ്ഞു. വിവിധ ഏരിയകളിലെ കലാകാരന്മാരും കുട്ടികളും അവതരിപ്പിച്ച കലാപരിപാടികള്‍ സംഗമത്തിന് കൊഴുപ്പേകി. യാസിര്‍ കരിങ്കല്ലത്താണി, ലായിക് അഹ്മദ് എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.