പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കണ്ണൂര്‍ പ്രവാസികൂട്ടായ്മയുടെ സജീവ പ്രവര്‍ത്തകരായ സന്തോഷ്, ജിഷ സന്തോഷ് കൂട്ടായ്മയുടെ ഫാഹീല്‍ ഏരിയ കമ്മിറ്റി യാത്രയയപ്പും ഉപഹാര സമര്‍പ്പണവും നടത്തി. അബ്ബാസിയ പോപ്പിന്‍സ് ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ ഫാഹീല്‍ ഏരിയ കണ്‍വീനര്‍ ഹരീന്ദ്രന്‍, വനിതാവേദി കണ്‍വീനര്‍ ട്വിങ്കിള്‍ ബിജിത ഷിനോജ്, നീതു സോമി എന്നിവര്‍ മൊമെന്റോ കൈമാറി. വനിതാവേദി കോര്‍ഡിനേറ്റര്‍ സിനി ജോബിഷ് നന്ദി പ്രകാശിപ്പിച്ചു,