മംഗഫ്: ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷന്‍ കുവൈത്ത് (അജപാക് ) മംഗഫ് യൂണിറ്റ് അംഗം അനിയന്‍പിള്ളയ്ക്ക് യാത്രയപ്പ് നല്‍കി. കെ.എ.എച്ച് ഹാളില്‍ കൂടിയ യോഗത്തില്‍ യൂണിറ്റ് ജനറല്‍ സെക്രട്ടറി നിസാര്‍കുന്നപ്പള്ളി അധ്യക്ഷത വഹിച്ച യോഗം അജപാക് ജനറല്‍ സെക്രട്ടറി സണ്ണി പത്തിച്ചിറ ഉദ്ഘാടനം ചെയ്തു. സംഘടനയുടെ വൈസ് പ്രസിഡന്റ് ബിനോയ് ചന്ദ്രന്‍, കെ.എ.എച്ച് മംഗഫ് യൂണിറ്റ് ഭാരവാഹികളായ റ്റിജു, സലിമോന്‍ ആനന്ദന്‍, സജിത്ത് ഉണ്ണികൃഷ്ണന്‍, ബിജുകൈലാസം, ബിനു, സുബാഷ് രവീന്ദ്രന്‍, എന്നിവര്‍ സംസാരിച്ചു. പി.ഹരി സ്വാഗതവും മുമ്പാസ് കാസിം നന്ദിയും പറഞ്ഞു.