കുവൈത്ത് സിറ്റി:കുവൈത്ത് കെ.എം.സി.സി. മെഡിക്കല്‍ വിംഗിന്റെ സജീവ അംഗവും തിരൂര്‍ മണ്ഡലം ആര്‍ട്‌സ് വിംഗ് കണ്‍വീനറുമായ ആസിഫ് മച്ചിഞ്ചേരി തൂമ്പില്‍ തൊഴില്‍ കരാര്‍ അവസാനിച്ചതിനാല്‍ കുവൈത്ത് പ്രവാസം നിര്‍ത്തി നാട്ടിലേക്ക് യാത്രതിരിക്കുന്നതിന്റെ ഭാഗമായി മെഡിക്കല്‍ വിംഗ് യാത്രയപ്പ് നല്‍കി. മെഡിക്കല്‍ വിംഗ് ചെയര്‍മാന്‍ ഷഹീദ് പട്ടില്ലത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടി കുവൈത്ത് കെ.എം.സി.സി. മുന്‍ കേന്ദ്ര പ്രസിഡന്റ് കെ.ടി.പി.അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. കുവൈത്ത് കെ.എം.സി.സി.സംസ്ഥാന ആക്ടിംഗ് പ്രസിഡന്റ് എന്‍.കെ.ഖാലിദ് ഹാജി, ജനറല്‍ സെക്രട്ടറി എം.കെ.അബ്ദുള്‍ റസാഖ് പേരാമ്പ്ര, ട്രഷറര്‍ എം.ആര്‍.നാസര്‍, വൈസ് പ്രസിഡന്റ് ഹാരിസ് വള്ളിയോത്ത്, സെക്രട്ടറിമാരായ എഞ്ചി.മുഷ്താഖ്, ടി.ടി.ഷംസു, കെ.എം.സി.സി. മലപ്പുറം ജില്ല പ്രസിഡന്റ് അബ്ദുല്‍ ഹമീദ് മൂടാല്‍, പാലക്കാട് ജില്ലാ പ്രസിഡന്റ് സലാം പട്ടാമ്പി, കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി ഡോ.മുഹമ്മദലി, മലപ്പുറം ജില്ല ആക്ടിംഗ് ജനറല്‍ സെക്രട്ടറി റസീന്‍ പടിക്കല്‍, പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് പുനത്തില്‍ കുഞ്ഞബ്ദുള്ള, മെഡിക്കല്‍ വിംഗ് നേതാക്കളായ മുഹമ്മദ് മനോളി, അറഫാത്ത്, നിഹാസ്, ഷറഫുദ്ദീന്‍ പൊന്നാനി, അഷ്‌റഫ് മണ്ണാര്‍ക്കാട്, മുഹമ്മദ് കമാല്‍, ബഷീര്‍, ഫസലുറഹ്മാന്‍ സംസാരിച്ചു. ആസിഫിനുള്ള ഉപഹാരം ആക്ടിംഗ് പ്രസിഡന്റ് എന്‍.കെ.ഖാലിദ് ഹാജി നല്‍കി. കുവൈത്ത് കെ.എം.സി.സി.യുടെ വിശിഷ്യ മെഡിക്കല്‍ വിംഗിന്റെ പ്രവര്‍ത്തനങ്ങള്‍ വിലമതിക്കാനാവാത്തതാണെന്നും അതിന്റെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നതായും ആസിഫ് തന്റെ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. മെഡിക്കല്‍ വിംഗ് കണ്‍വീനര്‍ അനസ് തയ്യില്‍ സ്വാഗതവും ഫൈസല്‍.പി. നന്ദിയും പറഞ്ഞു.