കുവൈത്ത്: 35 വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കു മടങ്ങുന്ന കോഴിക്കോട് ജില്ലാ അസോസിയേഷന്‍ കേന്ദ്ര നിര്‍വാഹക സമിതി അംഗം ശശിധരന്‍.പി.കെയ്ക്ക് അസോസിയേഷന്‍ യാത്രയയപ്പു നല്‍കി.
 
കേന്ദ്ര നിര്‍വാഹക സമിതി അംഗങ്ങളുടെയും ഏരിയ ഭാരവാഹികളുടെയും സാന്നിധ്യത്തില്‍ നടന്ന യാത്രയയപ്പു ചടങ്ങില്‍ പ്രസിഡന്റ് ഹനീഫ്. സി അധ്യക്ഷം വഹിച്ചു. രക്ഷാധികാരി കുഞ്ഞിരാമന്‍.കെ.ടി, മഹിളാവേദി പ്രസിഡന്റ് സ്മിത രവീന്ദ്രന്‍, രാജഗോപാലന്‍ ഇടവലത്ത്, അസ്ലം തൈവളപ്പില്‍, ഭരതന്‍.ഇ.സി, സിദ്ധാര്‍ത്ഥന്‍ കുരുവട്ടൂര്‍, വാരിജാക്ഷന്‍, നജീബ്.പി.വി, വിനീഷ്.പി.വി, സമീര്‍ വെള്ളയില്‍, വാണിശ്രീ സന്തോഷ്, നീന രാജഗോപാല്‍, സൂരജ്, ശ്രീനിവാസന്‍, റിജിന്‍ രാജ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
 
അസോസിയേഷന്‍ നാട്ടില്‍ നടത്തുന്ന  എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും തന്റെ ഭാഗത്തു നിന്നും എല്ലാവിധ സഹായ സഹകരണങ്ങളും ഉണ്ടാവുമെന്ന് മറുപടി പ്രസംഗത്തില്‍ ശശിധരന്‍.പി.കെ ഉറപ്പു നല്‍കി. പ്രസ്തുത ചടങ്ങില്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഷൈജിത്ത്.കെ. സ്വാഗതവും ട്രഷറര്‍ ദാസ്.കെ.ടി നന്ദിയും  പറഞ്ഞു.