കുവൈത്ത് സിറ്റി: കണ്ണൂര്‍ എക്‌സ് പാറ്റ്‌സ് അസോസിയേഷനും, സിറ്റി ക്ലിനിക്ക് കുവൈത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഒരു ദിവസത്തെ ഫാമിലി ബോധവത്ക്കരണ ക്യാമ്പ് ഫാഹഹീല്‍ കാലിക്കറ്റ് ലൈവ് റസ്റ്റോറന്റ് സഹോദര സ്ഥാപനമായ ബോളിവുഡ് ലൈഫ് അജിയാല്‍ മാളില്‍ വച്ച് സംഘടിപ്പിച്ചു 

പരിപാടിയില്‍ പങ്കെടുത്ത കുടുംബസദസുകളില്‍, വിദ്യാര്‍ത്ഥിയും അവരുടെ പഠന രീതിയും, നല്ല ശീലങ്ങളുമായി ജീവിത ശൈലി എവിടെ തുടങ്ങണം മെന്ന വ്യക്തമായ കാഴ്ചപ്പാട് അവേര്‍നസ് ക്ലാസ്സ് നയിച്ച സിറ്റി ക്ലിനിക്കിലെ ഡോക്ടര്‍ ഷഷി ജോഷി വിവരിച്ചു. സ്മിത ഡൊമനിക്ക് നയിച്ച പരിപാടിയില്‍ കണ്‍വീനര്‍ സന്തോഷ് മാഹി സ്വാഗതം പറഞ്ഞു. 

ഷെറിന്‍ മാത്യൂ അധ്യക്ഷത വഹിച്ച പരിപാടി, കേരളാ യുണൈറ്റഡ് ഡിസ്ട്രിക്ക് അസോസിയേഷന്‍ കണ്‍വീനര്‍ സലിം രാജ് പരിപാടിയുടെ ഉദ്ഘാടനം കര്‍മ്മം നിര്‍വ്വഹിച്ചു. തുടര്‍ന്ന് കണ്ണൂര്‍ എക്‌സ് പാറ്റ്‌സ് അസോസിയേഷന്റെ പുതിയ വെബ് സൈറ്റ് യൂനിമണി എക്‌സ് സെയിന്‍ഞ്ച് മാനേജര്‍ ടി എം ശ്രീജിത് നിര്‍വ്വഹിച്ചു. സിറ്റി ക്ലിനിക്ക് എം.ടി ഇബ്രാഹിം വേങ്ങാട്, ലോക കേരള സഭാ പ്രധിനിധി ബാബു ഫ്രാന്‍സിസ്, ഡോ.ഷഷി ജോഷി സോഷ്യല്‍ വര്‍ക്കര്‍ വിജയാ നായാര്‍ സംഘടനയുടെ ഭാരവാഹികളായ അജിത് പൊയിലൂര്‍, ഡോമനിക്ക് കുര്യാക്കോസ്, ജയകുമാരി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

മലപ്പുറം ജില്ലാ അസോസിയേഷന്റെ പ്രതിനിധി വാസുദേവ്, കേരള യുണൈറ്റഡ് ഡിസ്ട്രിക് അസോസിയേഷന്‍ പ്രതിനിധി ഷൈജിത്ത്, വയനാട് ജില്ലാ അസോസിയേഷന്റെ പ്രധിനിധി മുബാറക്ക്, യൂത്ത് ഇന്ത്യ കുവൈത്ത് പ്രതിനിധി നസീര്‍ പാലക്കാട് ശ്രീലങ്കന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ സെക്രട്ടറി ഡോണ്‍ ലിയോനല്‍ എന്നിവരും പരിപാടിയുടെ ഭാഗമായി. എം.ടി പുഷ്പരാജന്‍ നന്ദി പ്രകാശിപ്പിക്കുകയും, തുടര്‍ന്ന് ഫ്രന്‍സ് ഓഫ് കുവൈത്തിന്റെ സംഗീത പരിപാടിയും ഉണ്ടായിരുന്നു.