കുവൈത്ത് സിറ്റി: സാരഥി കുവൈത്തിന്റെ ആഭിമുഖ്യത്തില്‍ അംഗങ്ങളുടേയും കുട്ടികളുടെയും സര്‍ഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്നതിനായി എല്ലാവര്‍ഷവും നടത്തിവരാറുള്ള, രാഗ,ഭാവ,താള മേളങ്ങളുടെ സംഗമവേദിയായ 'സര്‍ഗ്ഗസംഗമം 2021' നു വര്‍ണാഭമായ ചടങ്ങുകളോടെ സമാപിച്ചു.

കോവിഡ് പശ്ചാത്തലത്തില്‍ പൂര്‍ണ്ണമായും ഓണ്‍ലൈന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഫെബ്രുവരി 28 മുതല്‍ ആരംഭിച്ച മത്സരത്തില്‍ 1000 ത്തോളം രജിസ്‌ട്രേഷനുകളില്‍ 60 ഇനങ്ങളിലായി 5 കാറ്റഗറികളില്‍ ആയി കുവൈത്തിലും, ഇന്ത്യയില്‍ നിന്നുമായി സാരഥി അംഗങ്ങള്‍ പങ്കെടുത്തിരുന്നു.

മെയ് 9 ന് നടന്ന സര്‍ഗ്ഗസംഗമം 2021 അവാര്‍ഡ് ദാന ചടങ്ങിന് സാരഥി പ്രസിഡന്റ് സജീവ് നാരായണന്‍ അധ്യക്ഷത വഹിക്കുകയും, പ്രോഗ്രാം കണ്‍വീനര്‍ അഭിലാഷ് സ്വാഗതം ആശംസിക്കുകയും, സിനിമ/സീരിയല്‍ നടന്‍ അനീഷ് രവി ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്തു.

ചടങ്ങിന് ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട് സാരഥി ജനറല്‍ സെക്രട്ടറി ബിജു സി വി, ട്രഷറര്‍ രജീഷ് മുല്ലക്കല്‍, ട്രസ്റ്റ് ചെയര്‍മാന്‍ സുരേഷ് കെ,രക്ഷാധികാരി സുരേഷ് കൊച്ചത്, വനിതാ വേദി ചെയര്‍പേഴ്‌സണ്‍ ബിന്ദു സജീവ്, ഗുരുദര്‍ശന വേദി കോഓര്‍ഡിനേറ്റര്‍ വിനീഷ് വിശ്വം, ഗുരുകുലം കോഓര്‍ഡിനേറ്റര്‍ മനു കെ മോഹന്‍ എന്നിവര്‍ സംസാരിച്ചു.