കുവൈത്ത്. സിറ്റി: മാനുഷിക സേവനം മുഖമുദ്രയാക്കിയ സാരഥി കുവൈത്തിന്റെ 22-ാ0 വാര്‍ഷികാഘോഷം 'സാരഥീയം 2021' അശരണര്‍ക്ക് കരുത്തായി, കരുതലായി, കൈത്താങ്ങായി മാറുന്നു.

കോവിഡ് ബാധിതരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ നവംബര്‍ 26 ന് സംഘടിപ്പിക്കുന്ന സാരഥീയം 2021 ന്റെ റാഫിള്‍ കൂപ്പണ്‍ പ്രകാശനം ഗ്രാന്‍ഡ് ഹൈപ്പര്‍ മാര്‍ട്ട് ഡയറക്ടര്‍ അയ്യൂബ് കച്ചേരി നിര്‍വഹിച്ചു. ചടങ്ങില്‍ സാരഥി പ്രസിഡന്റ് സജീവ് നാരായണന്‍, ജനറല്‍ സെക്രട്ടറി ബിജു.സിവി, റാഫിള്‍ കൂപ്പണ്‍ കണ്‍വീനര്‍ അജിത് ആനന്ദ്, ഗ്രാന്‍ഡ് ഹൈപ്പര്‍ സി.ഒ.ഒ. റാഹില്‍ ബാസിം എന്നിവര്‍ സന്നിഹിതരായിരുന്നു.

വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമിലൂടെ സംഘടിപ്പിക്കുന്ന 22-ാമത് വാര്‍ഷികം അതിന്റെ പരിപൂര്‍ണതയിലേയ്‌ക്കെത്തിക്കുവാന്‍ ഏവരുടെയും അകമഴിഞ്ഞ സഹകരണം പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ ബിജു ഗംഗാധരന്‍ അഭ്യര്‍ത്ഥിച്ചു.