കുവൈത്ത് സിറ്റി: അബ്ബാസിയ തക്കാര റസ്റ്റേറന്റിന് എതിര്‍വശം എന്റര്‍നിറ്റി ട്രാവല്‍സ് സ്ഥിതി ചെയ്യുന്ന ഫ്ളാറ്റില്‍ കവര്‍ച്ച. മലയാളികള്‍ താമസിക്കുന്ന ഇവിടെ അടുക്കളവാതില്‍ പൊളിച്ചാണ് കവര്‍ച്ചക്കാര്‍ അകത്തു കയറിയത്. 

രണ്ടാഴ്ച്ച് മുമ്പും സമാനമായ രീതിയില്‍ തൊട്ടടുത്തുള്ള നാല് ഫ്‌ളാറ്റുകളില്‍ കവര്‍ച്ച നടന്നിരുന്നു. വൈകീട്ട് വീട്ടുകാര്‍ പുറത്ത് പോവുന്ന സമയം നോക്കിയാണ് കവര്‍ച്ച. ഇവിടെ താമസിക്കുന്ന ബംഗാളിയായ ഒരാളെയാണ് താമസക്കാര്‍ സംശയിഅബ്ബാസിയയിലെ മലയാളി സമൂഹം ഭീതിയിലാണ്. പോലീസില്‍ പരാതിപ്പെട്ടിട്ടും നടപടി ഇല്ലന്ന് ഇവര്‍ പറയുന്നു.  ഇന്ത്യന്‍ എംബസ്സി അടിയന്തിരമായി ഇടപെടണമെന്ന് ഒ.ഐ.സി.സി. പ്രസിഡന്റ് വര്‍ഗ്ഗീസ് പുതുക്കുളങ്ങരയും, വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ ഹരീഷ് തൃപ്പൂണിത്തുറയും ആവശ്യപ്പെട്ടു.