കുവൈത്ത്: സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാഇടവകയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ആദ്യഫലപ്പെരുന്നാള്‍ 2019 ന്റെ റാഫിള്‍ കൂപ്പണിന്റെ പ്രകാശനകര്‍മ്മം ഇടവകയുടെ വിവിധ ദേവാലയങ്ങളില്‍ സംഘടിപ്പിച്ചു. സിറ്റി നാഷണല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ച്, അബ്ബാസിയ ബസേലിയോസ് ഹാള്‍ എന്നിടങ്ങളില്‍ ഇടവക വികാരി ഫാ.ജേക്കബ് തോമസ്, അബ്ബാസിയ സെന്റ് ജോര്‍ജ്ജ് ചാപ്പലില്‍ സഹവികാരി ഫാ.ജിജു ജോര്‍ജ്ജ്, സാല്‍മിയ സെന്റ് മേരീസ് ചപ്പലില്‍ ഫാ.മാത്യൂ സഖറിയാ എന്നിവര്‍ പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചു.

ഇടവക ട്രഷറര്‍ മോണീഷ് പി. ജോര്‍ജ്ജ്, ഇടവക സെക്രട്ടറി ജിജി ജോണ്‍, ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ ജനറല്‍-കണ്‍വീനര്‍ ഷൈജു കുര്യന്‍, ജോയിന്റ് ജനറല്‍-കണ്‍വീനര്‍ ജോണ്‍ ജോര്‍ജ്ജ്, ഫിനാന്‍സ്-കണ്‍വീനര്‍ തോമസ് കുരുവിള, സ്‌പോണ്‍സര്‍ഷിപ്പ്-കണ്‍വീനര്‍ ഷാജി വര്‍ഗ്ഗീസ്, കൂപ്പണ്‍-കണ്‍വീനറന്മാരായ മനോജ് തോമസ്, അനില്‍ വര്‍ഗ്ഗീസ്, പ്രോഗ്രാം-കണ്‍വീനര്‍ ജെറി ജോണ്‍ കോശി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ആദ്യഫലപ്പെരുന്നാളിനുവേണ്ടി സംഘടിപ്പിച്ച കൂപ്പണ്‍ ഡിസൈന്‍ മത്സരത്തില്‍ ഇടവകാംഗമായ ഷെറിന്‍ എലിസബത്ത് മാണി ഡിസൈന്‍ ചെയ്ത കൂപ്പണ്‍ 2019 ലെ മികച്ച കൂപ്പണായി തിരഞ്ഞെടുക്കപ്പെട്ടു.

ഒക്ടോബര്‍ 4-നു അബ്ബാസിയ ഇന്ത്യന്‍ സെന്റ്രല്‍ സ്‌ക്കൂളില്‍ വെച്ചു നടക്കുന്ന പെരുന്നാളാഘോഷങ്ങളുടെ വിജയകരമായ നടത്തിപ്പിനു വേണ്ടിയുള്ള ഒരുക്കങ്ങള്‍ നടന്നു വരികയാണെന്ന് സംഘാടക സമിതി അറിയിച്ചു.