കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്നു വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന യാത്രക്കാര്‍ക്ക് പി.സി.ആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കുന്നു. യാത്രക്ക് മുമ്പായി നടത്തുന്ന പി.സി.ആര്‍. പരിശോധനക്കു 40 ദിനാര്‍ ഫീസ് നിശ്ചയിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 

ഓഗസ്റ്റ് 1 മുതല്‍ കുവൈത്തില്‍നിന്നു വാണിജ്യ വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് പി.സി.ആര്‍ ടെസ്റ്റിനുള്ള ഫീസ് നിശ്ചയിച്ചിരിക്കുന്നത്. ഇതിനായി പി.സി.ആര്‍ പരിശോധന നടത്തുന്നതിന് സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ലാബറട്ടറികള്‍ക്ക് അനുമതി നല്‍കിയതായി ആരോഗ്യമന്ത്രാലയം സേവനവിഭാഗം അണ്ടര്‍ സെക്രട്ടറി ഡോ.ഫാത്തിമ അല്‍ നജ്ജാര്‍ അറിയിച്ചു. 

മന്ത്രാലയത്തിനു ലഭിച്ച നിരവധി അപേക്ഷകള്‍ സൂക്ഷ്്മ പരിശോധന നടത്തിയാണ് സ്ഥാപനത്തിന് അംഗീകാരം നല്‍കുക. മികച്ച ആരോഗ്യസേവനം നിര്‍വഹിക്കുന്ന സ്ഥാപനത്തിനാണ് ആദ്യ ഘട്ടത്തില്‍ അംഗീകാരം നല്‍കിയിരിക്കുന്നതെന്നും ഡോ.ഫാത്തിമ അറിയിച്ചു.