കുവൈത്ത്: 'എല്ലാവര്‍ക്കും നന്മ ചെയ്യുവിന്‍'എന്ന ചിന്താവിഷയത്തിന്റെ അടിസ്ഥാനത്തില്‍ ജൂണ്‍ 8 മുതല്‍ ആരംഭിച്ച ജൂബിലി വേദ മഹാവിദ്യാലയത്തിന്റെ ആഭിമുഖ്യത്തിലുള്ള അവധിക്കാല വേദപഠന ക്ലാസുകള്‍ക്ക് സമാപനം കുറിച്ചു.
 
സിറ്റി നാഷണല്‍ ഇവാഞ്ചലിക്കല്‍ ദേവാലയാങ്കണത്തില്‍ നടന്ന കുട്ടികളുടെ വര്‍ണ്ണശബളമായ ഘോഷയാത്രയെ തുടര്‍ന്ന് ഒ.വി.ബി.എസ്. ഗായക സംഘത്തിന്റെ പ്രാര്‍ത്ഥനാ ഗാനത്തോടെ ആരംഭിച്ച യോഗത്തില്‍, സെന്റ് ഗ്രീഗോറിയോസ് മഹാഇടവക വികാരി ഫാ.ജേക്കബ് തോമസ് അധ്യക്ഷത വഹിച്ചു. ഒ.വി.ബി.എസ്. സൂപ്രണ്ട് ജോബി ജോണ്‍ കളീക്കല്‍ സ്വാഗതവും, മഹാഇടവക സെക്രട്ടറി എബ്രഹാം അലക്‌സ് നന്ദിയും രേഖപ്പെടുത്തി.
 
ഒ.വി.ബി.എസ്. ഡയറക്ടര്‍ ഫാ.ചെറിയാന്‍ ജോസഫ്, ഇടവക സഹവികാരി ഫാ.ജിജു ജോര്‍ജ്ജ്, സ്റ്റാര്‍ സെലക്ഷന്‍ കമ്മിറ്റി കോര്‍ഡിനേറ്ററും, സണ്‍ഡെസ്‌കൂള്‍ അഡൈ്വസറുമായ പി.സി. ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു. ഓ.വി.ബി. എസ്. ഡെപ്യൂട്ടി സൂപ്രണ്ട് സാമുവേല്‍ ചാക്കോ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഒ.വി.ബി.എസ്. സ്റ്റാര്‍-2017 ആയി ഫെബിന്‍ ജോണ്‍ ബിജുവിനേയും, റണ്ണര്‍-അപ്പായി അലോണ എബിയെയും തിരഞ്ഞെടുത്തു.
 
സണ്‍ഡെസ്‌കൂള്‍ ഹെഡ്‌ഗേള്‍ ഐറിന്‍ സാറാ രാജേഷ്, എം.ജി.ഓ.സി.എസ്.എം. ട്രഷറാര്‍ കാരണ്‍ എലിസബത്ത് ജോര്‍ജ്ജ് എന്നിവര്‍ ചേര്‍ന്ന് പതാക താഴ്ത്തിയതോടു കൂടി യോഗനടപടികള്‍ അവസാനിച്ചു. തുടര്‍ന്ന് കുട്ടികള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ അരങ്ങേറി. ഷിനോ മറിയം സഖറിയ, റേച്ചല്‍ സിബു എന്നിവര്‍ മാസ്റ്റര്‍ ഓഫ് സെറിമണീസ് ആയിരുന്നു.
 
ഇടവക ആക്ടിംഗ് ട്രഷറാര്‍ സിബു അലക്‌സ് ചാക്കോ, സണ്ഡേസ്‌ക്കൂള്‍ സെക്രട്ടറി ഷാബു മാത്യു, ജോയിന്റ് സെക്രട്ടറി ഉഷാ ജോണ്‍, ട്രഷറാര്‍ ഫിലിപ്‌സ് ജോണ്‍, ഓ.വി.ബി.എസ്. കൊയര്‍ മാസ്റ്റര്‍ ജെസ്സി ജെയ്‌സണ്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

വാര്‍ത്ത അയച്ചത് : ജെറി ജോണ്‍ കോശി