കുവൈത്ത്: ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ കേന്ദ്ര കമ്മിറ്റിയുടെ കീഴില്‍ തിരഞ്ഞെടുക്കപ്പെട്ട പ്രവര്ത്തകര്‍ക്ക് സംഘടിപ്പിക്കുന്ന ഓര്ഗനൈസേഷന്‍ വര്‍ക്‌ഷോപ്പ് വ്യാഴാഴ്ച (മെയ് 16) കബ്ദില്‍ നടക്കും. ഇഫ്താര്‍ മുതല്‍ സുബഹ് വരെ നീണ്ടു നില്‍ക്കുന്ന പരിപാടിയില്‍ കേരള നദ് വത്തുല്‍ മുജാഹിദീന്‍ (കെ.എന്‍.എം മര്‍ക്കസ്സുദ്ദഹ് വ) സംസ്ഥാന സെക്രട്ടറി ഫൈസല്‍ നന്മണ്ട  മുഖ്യാതിഥിയായിരിക്കും.