കുവൈത്ത്: സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യ കുവൈത്ത് ഇടവകയുടെ ആഭിമുഖ്യത്തില്‍ ജൂലായ് 21, 22 (ബുധന്‍, വ്യാഴം) ദിവസങ്ങളില്‍ വൈകീട്ട് 6 മണി മുതല്‍ 7.30 വരെ 'ഹീലിംഗ് ഫോര്‍ ദി ലാന്‍ഡ് ' എന്ന വിഷയത്തില്‍ ഓണ്‍ലൈനിലൂടെ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കും. റവ.ഡോ.ഡി.കെ. അജിത് കുമാര്‍ രണ്ട് ദിവസങ്ങളിലായി നടത്തപ്പെടുന്ന കണ്‍വെന്‍ഷനില്‍ മുഖ്യ പ്രാസംഗികനായിരിക്കും. സഭയിലെ ബിഷപ്പുമാര്‍, മുന്‍ വികാരിമാര്‍, മുന്‍ അംഗങ്ങള്‍, അഭ്യുദയകാംക്ഷികള്‍ എന്നിവര്‍ കണ്‍വെന്‍ഷനില്‍ സംബന്ധിക്കും. കണ്‍വെന്‍ഷന്റെ ക്രമീകരണങ്ങള്‍ക്കായി വികാരി റവ.ജോണ്‍ മാത്യു, റവ.എന്‍.എം. ജെയിംസ് (അസിസ്റ്റന്റ് വികാരി), ജോര്‍ജ് വറുഗീസ് (വൈസ് പ്രസിഡന്റ്), സെക്രട്ടറി റെക്സി ചെറിയാന്‍, ബിജു സാമുവേല്‍ (ഇടവക ട്രസ്റ്റി) എന്നിവരുടെ നേതൃത്വത്തില്‍ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.