കുവൈത്ത് സിറ്റി: ഓണം ബക്രീദ്  സൗഹൃദ സംഗമം സംഘടിപ്പിച്ചു. ത്രിശൂര്‍ ജില്ലയിലെ കടപ്പുറം പഞ്ചായത്തിലെ പ്രവാസി കൂട്ടായ്മയായ സ്പര്‍ശം കുവൈത്ത് സംഘടിപ്പിച്ച പൂവിളിയും പെരുന്നാള്‍ നിലാവും എന്ന ഓണം ബക്രീദ്  സൗഹൃദ സംഗമം അബ്ബാസിയ ഹെവന്‍ ഓഡിറ്റോറിയത്തില്‍ വെച്ച് വിപുലമായി ആഘോഷിച്ചു   കടപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് PK ബഷീര്‍ മുഖ്യാതിഥിയായ ചടങ്ങില്‍ കുവൈത്തിലെ സാമൂഹ്യ സാംസ്‌കാരിക മാധ്യമ പ്രവര്‍ത്തകനായ സത്താര്‍ കുന്നില്‍, ലോക കേരളസഭ അംഗവും നോര്‍ക്ക പ്രതിനിധിയുമായ ബൈജു ഫ്രാന്‍സിസ്, കേരള കുവൈത്ത് ബ്ലഡ് ഡോണേഷന്‍ പ്രസിഡന്റ് മനോജ് മാവേലിക്കര, അഡ്മിന്‍സ് ഹബ്ബ് ചെയര്‍പേഴ്‌സന്‍ മീര അലക്‌സ്, തൃശൂര്‍ ജില്ലാ അസോസിയേഷന്‍ പ്രസിഡന്റ് മണിക്കുട്ടന്‍ എടക്കാട്ടില്‍, നമ്മള്‍ ചാവക്കാട്ടുകാര്‍ പ്രസിഡന്റ് താജുദ്ധീന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

സ്പര്‍ശം സെക്രട്ടറി റഹീം സ്വാഗതം പറഞ്ഞു പ്രസിഡന്റ് മനാഫ് ബാവ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കണ്‍വീനര്‍ സിറാജുദ്ധീന്‍ തൊട്ടാപ്പ് ഡോ.ഷബീര്‍, ഫൈസല്‍ മാട്ടുമ്മല്‍,  സലീം മുനക്കകടവ്, മുനീര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ട്രഷറര്‍ അബ്ദുള്‍ സലാം നന്ദി പറഞ്ഞു. ഓണസദ്യയും, ഒപ്പന, തിരുവാതിര, കോല്‍ക്കളി, ഗാനമേള മുതലായവയും ഉണ്ടായിരുന്നു.