കുവൈത്ത്: കറ്റാനം അസോസിയേഷന്‍ ഈ വര്‍ഷത്തെ ഓണാഘോഷം ഹൈഡൈന്‍ ഓഡിറ്റോറിയത്തില്‍ ഫാ.വര്‍ഗ്ഗീസ് ഇടവന ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കോശി ബോസിന്റെ അധ്യക്ഷതയില്‍ കൂടിയ സാംസ്‌കാരിക സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി തോമസ് പള്ളിക്കല്‍, മുന്‍ പ്രസിഡന്റുമാരായ വര്‍ഗ്ഗീസ് പുതുക്കുളങ്ങര, ക്രിസ്റ്റഫര്‍ ഡാനിയല്‍, വൈസ് പ്രസിഡന്റ് രഘുനാഥന്‍ ആചാരി, റോണ്‍സന്‍ റ്റി മാത്യു, നായിഫ്, പ്രോഗ്രാം കണ്‍വീനര്‍ സോജി വര്‍ഗ്ഗീസ് എന്നിവര്‍ പ്രസംഗിച്ചു.
 
ഫാ.ഇടവനയ്ക്ക് അസോസിയേഷന്റെ ഉപഹാരം പ്രസിഡന്റ് കോശി ബോസും ജനറല്‍ സെക്രട്ടറി തോമസ് പള്ളിക്കലും ചേര്‍ന്ന് നല്‍കി. നാല്പത്തിഒന്ന് വര്‍ഷത്തെ പ്രവാസ ജീവിതത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്ന സ്റ്റീഫന്‍ കളീക്കത്തറയ്ക്കും കുടുംബത്തിനും യാത്രയയപ്പ് നല്‍കി. സപ്തതി ആഘോഷിച്ച ക്രിസ്റ്റഫര്‍ ഡാനിയലിന് പ്രസിഡന്റ് പൊന്നാട അണിയിച്ച് ആദരിച്ചു. 

കോട്ടയം കുഞ്ഞപ്പനും ടീമും അവതരിപ്പിച്ച നാടന്‍ പാട്ടും, എസ്.ജെ ഗ്രൂപ്പിന്റെ ഗാനമേളയും, മാസ്റ്റര്‍ ബ്ലസന്‍ അവതരിപ്പിച്ച ഫ്യൂഷന്‍, രോഷ്‌നി റോണ്‍സന്‍ അവതരിപ്പിച്ച ഗാനവും, തിരുവാതിരയും അരങ്ങേറുകയും വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു. ബിജി പള്ളിക്കല്‍, അബ്ദുല്‍ റഹ്മാന്‍ പുഞ്ചിരി, തോമസ് കറ്റാനം, മാത്യു അച്ചന്‍കുഞ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.