കുവൈത്ത്: കുവൈത്തിലെ കണ്ണൂര്‍ നിവാസികളുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓഫ് കണ്ണൂര്‍ കുവൈത്ത് എക്‌സ്പാറ്റ്‌സ് അസോസിയേഷന് (ഫോക്ക്) സാല്‍മിയ യൂണിറ്റ് കമ്മ്യൂണിറ്റി സ്‌കൂള്‍ സാല്‍മിയയില്‍ വച്ച്   മെംബര്‍മാര്‍ക്കായി സെപ്റ്റംബര്‍ 22 ന് ഓണാഘോഷം സംഘടിപ്പിക്കുന്നു. രാവിലെ 10 മണി മുതല്‍ അരങ്ങേറുന്ന ചടങ്ങില്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറും. വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടാവും. ഭാരവാഹികള്‍ എല്ലാ കണ്ണൂര്‍ നിവാസികളെയും സ്വാഗതം ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 60399766, 66609659, 50368638