കുവൈത്ത് സിറ്റി: അന്തരിച്ച ഒഐസിസി പ്രവര്‍ത്തകന്‍ അന്‍വര്‍ സാദത്തിന്റെ മക്കളുടെ വിദ്യാഭ്യാസ സഹായഫണ്ടിലേക്ക് ഒഐസിസി കുവൈത്ത് യൂത്ത് വിംഗിന്റെ നേതൃത്വത്തില്‍ ഒഐസിസി കോട്ടയം ജില്ലാ കമ്മിറ്റി സമാഹരിച്ച തുക യൂത്ത് വിംഗ് പ്രസിഡന്റ് ജോബിന്‍ ജോസിനു ഒഐസിസി കുവൈത്ത് കോട്ടയം ജില്ലാ കമ്മിറ്റി ട്രഷറര്‍ ബത്താര്‍ വൈക്കം കൈമാറി. ഒഐസിസി കുവൈത്ത് കോട്ടയം ജില്ലാ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് ജസ്റ്റിന്‍ ജയിംസ്, ജന.സെക്രട്ടറി ജിജോ തിരുവാര്‍പ്പ്, ഇല്യാസ് കണ്ണൂര്‍ എന്നിവര്‍ പങ്കെടുത്തു.