കുവൈത്ത്: ഒ.ഐ.സി.സി കുവൈത്ത് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ യുഡിഎഫ് ഇടുക്കി ജില്ലാ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. അബ്ബാസിയ കെഎകെ ഹാളില്‍ വ്യാഴാഴ്ച വൈകീട്ട് 7.30 ന് ഒഐസിസി ഇടുക്കി ജില്ലാ പ്രസിഡന്റ് സണ്ണി മണര്‍കാട്ടിന്റെ അധ്യക്ഷതയില്‍ ആയിരുന്നു കണ്‍വെന്‍ഷന്‍ നടന്നത്.

കഴിഞ്ഞ ദിവസം അന്തരിച്ച മുന്‍ മന്ത്രി കെ.എം.മാണിയുടെ വിയോഗത്തിലുള്ള അനുശോചനത്തോടുകൂടിയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. കുവൈത്ത് ഒഐസിസി യൂത്ത് വിംഗ് ട്രഷറര്‍ ബൈജു പോള്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. ഒഐസിസി ഇടുക്കി ജില്ലാ ജനറല്‍ സെക്രട്ടറി ബാബു പാറയാനി സ്വാഗതവും ഒഐസിസി ദേശീയ വൈസ് പ്രസിഡന്റ് ചാക്കോ ജോര്‍ജ്ജുകുട്ടി ഉദ്ഘാടനവും നിര്‍വഹിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി കുവൈത്ത് പ്രസിഡന്റ് റസീന മുഹയിദീന്‍ മുഖ്യ പ്രഭാഷണം നടത്തി. 

കെഎംസിസി ദേശീയ അധ്യക്ഷന്‍ ഷറഫുദ്ദീന്‍ കണ്ണേത്ത്, ഒഐസിസി ദേശീയ ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോസഫ് മാരാമണ്‍, പ്രവാസി കേരളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജോര്‍ജ്ജ് കാഞ്ഞാമല, ജോസ് തോമസ്, അനിയന്‍കുഞ്ഞ് (വെല്‍ഫെയര്‍ പാര്‍ട്ടി), ജോജി പീറ്റര്‍, കൈലാസ് ബിജോയ് കുര്യന്‍, ഇസിദോര്‍ ഇരട്ടയാര്‍, മാത്യു അരിപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.

ബിജു പി ആന്റോ, സോജന്‍ മാത്യു, റ്റാബിന്‍ കോടമുള്ളില്‍, ടോം ഇടയോടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. എഐസിസി ഇടുക്കി ജില്ലാ ട്രഷറര്‍ തോമസ് വേഴാമ്പശ്ശേരി നന്ദിയും പറഞ്ഞു.