കുവൈത്ത് സിറ്റി : കുവൈത്ത് ട്രാക്കിന് 2021 വര്‍ഷത്തേക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു കൊണ്ട് ചെയര്‍മാന്‍ എം. എ.ഹിലാലിന്റെ നേതൃത്വത്തില്‍ കൂടിയ സൂം മീറ്റിംഗില്‍ പ്രസിഡന്റ് ബി. വിധുകുമാറിന്റെ അധ്യക്ഷതയില്‍ 2020-ലെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ജോയിന്റ് സെക്രട്ടറി രതീഷ് വര്‍ക്കല അവതരിപ്പിക്കുകയും ട്രഷറര്‍ കെ.ആര്‍.ബൈജു വരവ് ചെലവ് കണക്കുകള്‍ അവതരിപ്പിക്കുകയും ചെയ്തു. പ്രസ്തുത യോഗത്തില്‍ എം.എ. നിസ്സാം സ്വാഗതവും പി.ജി. ബിനു മുഖ്യ പ്രഭാഷണം നടത്തുകയും തുടര്‍ന്ന് 2021-ലെ പുതിയ ഭരണ സമിതിയെ തിരഞ്ഞെടുക്കുകയും ചെയര്‍മാനായി പി.ജി.ബിനുവിനെയും പ്രസിഡന്റായി എം.എ. നിസ്സാം, ജനറല്‍ സെക്രട്ടറി കെ. ആര്‍.ബൈജു. ട്രഷറര്‍.എ.മോഹന്‍കുമാര്‍, അഡൈ്വസറി ബോര്‍ഡ് മെംബര്‍മാരായി ജസ്സിജെയ്‌സണ്‍, ഡോ.ഷുക്കൂര്‍, കെ.പി.സുരേഷ്, മുഹമ്മദ് ഹാരിഡ്, ജയകൃഷ്ണകുറുപ്പ്, ചീഫ് കോഡിനേറ്ററായി. ബി. വിധുകുമാര്‍, ഡോ.ശങ്കരനാരായണനും ശ്രീരാഗം സുരേഷ് എന്നിവര്‍ വൈസ്പ്രസിഡന്റ്മാരായും ജോയിന്റ് സെക്രട്ടറിമാരായി അനില്‍നായര്‍ (സംഘടന ചുമതല) രതീഷ് വര്‍ക്കല(ആര്‍ട്‌സ്& മീഡിയ) ജഗദീഷ്‌കുമാര്‍ ജോയിന്റ് (ട്രഷറര്‍&ചാരിറ്റി) കണ്‍വീണറായും പ്രിയപ്പെട്ട കൃഷ്രാജ് വനിതാ കണ്‍വീണറായും പ്രദീപ്കുമാര്‍ (അബ്ബാസിയ കണ്‍വീനര്‍), കൃഷ്ണരാജ് (മംഗഫ് കണ്‍വീനര്‍), അന്‍വര്‍ (ഫഹാഹീല്‍ കണ്‍വീനര്‍), സുഭാഷ്‌ക്രിസ്റ്റഫര്‍ (അബുഹാലിഫ കണ്‍വീനര്‍), അജിത്.കെ.ജി.(ഫര്‍വാനിയ കണ്‍വീനര്‍) ലിജോയ് ജോളി (ഖൈത്താന്‍ കണ്‍വീനര്‍) രാധാകൃഷ്ണന്‍, ഹരിപ്രസാദ്, ആഷ്ലി ജോസഫ്, നീരജ്, വിജിത്കുമാര്‍, ഷൈജ സുനില്‍ എന്നിവരെ എക്‌സിക്യൂട്ടീവ് അംഗങ്ങളായും ബാലസുബ്രഹ്മണ്യന്‍ ഓഡിറ്റര്‍ ആയും വനിതാ പ്രസിഡന്റ് ആയി പ്രിയകൃഷ്ണരാജിനെയും സെക്രട്ടറിയായി ഷൈജ സുനിലിനെയും ട്രഷറര്‍ ആയി മിനിയേയും തിരഞ്ഞെടുത്തു. അധ്യക്ഷ പ്രസംഗത്തില്‍ പുതിയ പ്രസിഡന്റ് എം.എ.നിസ്സാം ട്രാക്ക് തിരുവന്തപുരത്തുകാര്‍ക്ക് ഒരു കൈതാങ്ങായി കൂടെയുണ്ടായിരിക്കുമെന്നും അറിയിച്ചു. ചെയര്‍മാന്‍ പി.ജി. ബിനു മുഖ്യപ്രഭാഷണം നടത്തുകയും. ജനറല്‍ സെക്രട്ടറി. കെ.ആര്‍.ബൈജു നന്ദിയും പറഞ്ഞു.