കുവൈത്ത് സിറ്റി: പാലക്കാട് പ്രവാസി അസോസിയേഷന്‍ ഓഫ് കുവൈത്ത് ജനുവരി എട്ടിന് പല്‍പക് പ്രസിഡന്റ പി.എന്‍ കുമാറിന്റെ അധ്യക്ഷതയില്‍ കൂടിയ വെര്‍ച്വല്‍ ജനറല്‍ ബോഡി മീറ്റിങ്ങില്‍ വെച്ച് 2021 വര്‍ഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. 

ജനറല്‍ ബോഡി യോഗത്തില്‍ ജോയിന്റ് സെക്രട്ടറി ശിവദാസ് വാഴയില്‍ സ്വാഗതം പറഞ്ഞു. ജനറല്‍ സെക്രട്ടറി സുരേഷ് പുളിക്കല്‍ വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ പ്രേംരാജ് വാര്‍ഷിക കണക്കും അവതരിപ്പിച്ചു. തുടര്‍ന്ന് മനോജ് പരിയാനി, അരവിന്ദാക്ഷന്‍, അനൂപ് മാങ്ങാട് എന്നിവര്‍ അടങ്ങിയ തിരഞ്ഞെടുപ്പ് സമിതിയുടെ നേത്യത്വത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ പ്രേംരാജിനെ പുതിയ പ്രസിഡന്റായും, ജിജു മാത്യുവിനെ ജനറല്‍ സെക്രട്ടറിയായും, സക്കീര്‍ ഹുസൈനെ വൈസ് പ്രസിഡന്റയായും, ശ്രീഹരിയെ ട്രഷററായും, ശിവദാസ് വാഴയിലിനെ ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുത്തു.

ഇതിനു പുറമേ 2021 വര്‍ഷത്തെ രക്ഷാധികാരിയായി പി.എന്‍ കുമാര്‍, സാമൂഹ്യക്ഷേമ വിഭാഗം സെക്രട്ടറിയായി സുരേഷ് കുമാര്‍, കലാവിഭാഗം സെക്രട്ടറിയായി സുഷമ ശബരി,
കായിക വിഭാഗം സെക്രട്ടറിയായി ഇക്ബാല്‍, മീഡിയ സെക്രട്ടറിയായി ജയന്‍ നമ്പ്യാര്‍, ഫഹാഹീല്‍ ഏരിയ പ്രസിഡന്റയായി ഹരിദാസ് മങ്കര, അബ്ബാസിയ ഏരിയ പ്രസിഡന്റയായി വേണുകുമാര്‍, സാല്‍മിയ ഏരിയ പ്രസിഡന്റയായി ടി മോഹനന്‍, ഫര്‍വാനിയ ഏരിയ പ്രസിഡന്റയായി രതീഷ്‌കുമാര്‍, ഫഹാഹീല്‍ ഏരിയ സെക്രട്ടറിയായി സി. പി.ബിജു, അബ്ബാസിയ ഏരിയ സെക്രട്ടറിയായി മുഹമ്മദ് ഹനീഫ, സല്‍മിയ ഏരിയ സെക്രട്ടറിയായി ബിന്ദു വരദ, ഫര്‍വാനിയ ഏരിയ സെക്രട്ടറിയായി സുനില്‍സുന്ദരന്‍, വനിതാവേദി ജനറല്‍ കണ്‍വീനര്‍ ആയി സിന്ധു സുനില്‍, ബാല സമിതി ജനറല്‍ കണ്‍വീനര്‍ ആയി വിമല വിനോദ് എന്നിവരെയും തിരഞ്ഞെടുത്തു. പുതിയ ജനറല്‍ സെക്രട്ടറി ജിജു മാത്യു യോഗത്തിന് നന്ദി പ്രകാശിപ്പിച്ചു.