കുവൈത്ത്: കോഴിക്കോട് ജില്ലാ അസോസിയേഷന്‍ 2019 - 2020  വര്‍ഷത്തെ ഭാരവാഹികളായി ശ്രീനീഷ് ശ്രീനിവാസന്‍  പ്രസിഡന്റായും,  അബ്ദുല്‍ നജീബ്.ടി.കെ ജനറല്‍ സെക്രട്ടറിയായും, വിനീഷ്.പി.വി യെ ട്രഷററായും  വാര്‍ഷിക കേന്ദ്ര നിര്‍വാഹക സമിതി യോഗം ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികളായി ഷൈജിത്ത് കെ, നൗഫല്‍ ബരീനാ  (വൈസ് പ്രസിഡന്റുമാര്‍), ജാവേദ്  ബിന്‍ ഹമീദ് (ജോയിന്റ് സെക്രട്ടറി), മജീദ്.എം.കെ(ജോയിന്റ് ട്രഷറര്‍), ഷംസുദ്ധീന്‍.ടി.കെ (ഓര്‍ഗനൈസിംഗ് സെക്രട്ടറി), ഫൈസല്‍.കെ (വെല്‍ഫയെര്‍ &  ഇന്‍വെസ്റ്റ്മെന്റ്), ഷാജി.കെ.വി (ആര്‍ട്‌സ് & കള്‍ച്ചര്‍), അനില്‍ കുമാര്‍.കെ.കെ (വെബ് & ഐ ടി),  ജിനീഷ്.എം.സി (മീഡിയ & പബ്ലിക് റിലേഷന്‍സ്) രാധാകൃഷ്ണന്‍.പി (മെംബര്‍ഷിപ്പ് & ഡാറ്റ  മാനേജ്‌മെന്റ്), സിദ്ദിഖ്.സി.പി (സ്‌പോര്‍ട്‌സ്) എന്നിവരെയും യോഗം ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു. വരണാധികാരിയായ  ഭരതന്‍.ഇ.സി  എന്നിവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

അബ്ബാസിയ കേരള അസോസിയേഷന്‍ ഹാളില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് ഷൈജിത്ത്.കെ  അധ്യക്ഷനായിരുന്നു. ജനറല്‍ സെക്രട്ടറി അബ്ദുള്‍ നജീബ്  വാര്‍ഷിക റിപ്പോര്‍ട്ടും, ട്രഷറര്‍ വിനീഷ്.പി.വി  സാമ്പത്തിക അവലോകന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ചര്‍ച്ചകള്‍ക്കൊടുവില്‍ വിവിധ റിപ്പോര്‍ട്ടുകള്‍ യോഗം അംഗീകരിച്ചു. ഹനീഫ്.സി, റിഷി ജേക്കബ്, സ്മിത രവീന്ദ്രന്‍, നജീബ്.പി.വി, ഭരതന്‍.ഇ.സി, വാരിജാക്ഷന്‍, റിജില്‍ രാജ്, ശിവദാസന്‍.പി, ശ്രീനിവാസന്‍, ഷൈജിത്ത്, ഇന്ദിര രാധാകൃഷ്ണന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട്  സംസാരിച്ചു. വാര്‍ഷിക  ജനറല്‍ ബോഡി  യോഗത്തില്‍  അബ്ദുള്‍ നജീബ്  സ്വാഗതവും, വിനീഷ്.പി.വി നന്ദി അറിയിച്ചു.