കുവൈത്ത്: 2019 - 2020 വര്‍ഷത്തേക്കുള്ള കോഴിക്കോട് ജില്ലാ അസോസിയേഷന്‍ ഫഹാഹീല്‍ ഏരിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ശിവദാസന്‍.പി - പ്രസിഡന്റ്, മുജീബ്.എം - വൈസ് പ്രസിഡന്റ്, സുനില്‍.എ - സെക്രട്ടറി, മെഹ്ബൂബ് - ജോയന്റ് സെക്രട്ടറി, റഫീഖ് - ട്രഷറര്‍ എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. കേന്ദ്ര നിര്‍വാഹക സമിതിയിലേക്ക് ഫഹാഹീല്‍ ഏരിയ പ്രതിനിധികളായി ഷാജി.കെ.വി, മജീദ്.എം.കെ, സിദ്ദിഖ്.സി.പി, നൗഫല്‍ ബരീന, അബ്ദുള്‍ നജീബ്.ടി.കെ, ഉമേഷ്.കെ.ടി.കെ, ജിനീഷ്.എം.സി, ഹാഫിസ് നൂര്‍മഹല്‍ എന്നിവരെയും ഐകകണ്‌ഠേന തിരഞ്ഞെടുത്തു.

മഹിളാവേദി ഫഹാഹീല്‍ ഏരിയ ഭാരവാഹികളായി നൂരിയ നംഷീര്‍ - പ്രസിഡന്റ്, നസീമ.ഇ.പി - സെക്രട്ടറി, സുലേഖ - ട്രഷറര്‍ എന്നിവര്‍ ഐക്യകണ്‌ഠേന തിരഞ്ഞെടുക്കപ്പെട്ടു. മഹിളാവേദി കേന്ദ്ര നിര്‍വാഹക സമിതിയിലേക്ക് ഫഹാഹീല്‍ ഏരിയ പ്രതിനിധികളായി ഹസീന റഫീഖ്, അസ്മ.വി, ജമീല.വി.പി, സ്മിത രവീന്ദ്രന്‍, റഹീദ ഹാഫിസ് എന്നിവരെയും തിരഞ്ഞെടുത്തു.

മംഗഫ് മലബാര്‍ ഹാളില്‍ വെച്ച് നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ ഏരിയാ പ്രസിഡന്റ് ജിനീഷ്.എം.സി അധ്യക്ഷനായിരുന്നു. അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ശ്രീനിഷ്.സി യോഗം ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി അബ്ദുള്‍ നജീബ്.ടി.കെ, ട്രഷറര്‍ വിനീഷ്.പി.വി, മഹിളാവേദി പ്രസിഡന്റ് സ്മിത രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. രാധാകൃഷ്ണന്‍.പി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചു. ആക്ടിങ് സെക്രട്ടറി നൗഫല്‍ ബരീന സ്വാഗതവും റഫീഖ് നന്ദിയും രേഖപ്പെടുത്തി.