ഫ്രണ്ട്‌സ് ഓഫ് കണ്ണൂര്‍ ജലീബ് യൂണിറ്റ് 2019 വര്‍ഷത്തേക്കുള്ള  പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പുതിയ സംഘടന പുനഃക്രമീകരണം പ്രകാരം ജലീബ് യൂണിറ്റിനെ ജലീബ് യൂണിറ്റ്, ജലീബ് സൗത്ത്, ജലീബ് നോര്‍ത്ത് യൂണിറ്റ് എന്നീ പേരുകളില്‍ മൂന്നു യൂണിറ്റുകള്‍ ആയി പുനഃക്രമീകരിച്ചു. ജലീബ് യൂണിറ്റ് കണ്‍വീനര്‍ ആയി സുജിത് സെക്രട്ടറി ഹരീന്ദ്രന്‍ ട്രഷറര്‍ ഷിജു. ജലീബ് നോര്‍ത്ത് യൂണിറ്റ് കണ്‍വീനര്‍ ആയി വിജേഷ് സെക്രട്ടറി ആയി ജിതേഷ് ട്രഷറര്‍ ആയി ജ്യോതിദാസ്. ജലീബ് സൗത്ത് കണ്‍വീനര്‍ ആയി കൃഷ്ണകുമാര്‍ സെക്രട്ടറി ആയി സോമന്‍ ട്രഷറര്‍ ആയി വിപിന്‍ എന്നിവരെയും തിരഞ്ഞെടുത്തു.