കുവൈത്ത്: കുവൈത്തിലെ കലാകാരമാരുടെ കൂട്ടായമയായ മുഹബ്ബത് ആഘോഷം സംഘടിപ്പിച്ചു. അബ്ബാസിയ നോട്ടിംഗാം സ്‌കൂളില്‍ വിവിധ കലാപരിപാടികളോടെയാണ് ആഘോഷം നടന്നത്. പ്രസിഡന്റ് നിയാസ് മജീദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സത്താര്‍ കുന്നില്‍ ഉദ്ഘാടനം ചെയ്തു. മുഹബ്ബത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം പക്ഷാഘാതമേറ്റു കുവൈത്തില്‍ കഴിയുന്ന ഒരു രോഗിക്ക് നല്‍കി ശറഫുദ്ധീന്‍ കണ്ണത്ത് നിര്‍വഹിച്ചു. ഹബീബുള്ള മുറ്റിച്ചൂര്‍, അലി മാണിക്കോത് എന്നിവര്‍ക്ക് ഉപഹാരം നല്‍കി, അബ്ദുല്ല കടവത്, റഫീഖ് ഒളവറ, സുഹൈല്‍ ബല്ല, അന്‍സാര്‍ കൊല്ലം, കബീര്‍ മണ്ണാര്‍ക്കാട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ജനറല്‍ സെക്രട്ടറി നവാസ് അലി സ്വാഗതവും ട്രഷറര്‍ എം.എസ്.കെ.വി ശരീഫ് നന്ദിയും പറഞ്ഞു. 

മാപ്പിളപ്പാട്ടു ഗായകന്‍ അരിപ്പോ തിരിപ്പോ ഫെയിം ആബിദ് കണ്ണൂര്‍, നിസാം അലി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ഗാനമേളയും, കോമഡി ഉത്സവ് ഫെയിം രാജേഷ് അടിമാലി അവതരിപ്പിച്ച മിമിക്സും കാണികളെ വിസ്മയിപ്പിച്ചു. ഉച്ചക്ക് ഒരു മണി മുതല്‍ അംഗങ്ങളുടെ നേതൃത്വത്തില്‍, ഗാനമേള, തിരുവാതിര, സിനിമാറ്റിക് ഡാന്‍സ്, കോമഡി സ്‌കിറ്റ് തുടങ്ങിയ വിവിധ കലാപപരിയാടികള്‍ അരങ്ങേറി. 

സ്ത്രീകള്‍ക്കായി നടത്തിയ പാചകമത്സരത്തില്‍ ജസ്നി ഷമീര്‍ ഒന്നാം സ്ഥാനവും, ആഫിയ അഹ്മദ് രണ്ടാം സ്ഥാനവും നേടി, മൈലാഞ്ചി മത്സരത്തില്‍ ഹുസ്‌ന ഫര്‍ഹാന ഒന്നാം സ്ഥാനവും, ഷഹാന രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

പുരുഷന്‍മാര്‍ക്കായി നടത്തിയ ഡ്രോയിങ്ങ് മത്സരത്തില്‍ വിനയന്‍ ടി.കെ ബഷീര്‍, നൗഫല്‍ എന്നിവര്‍ വിജയികളായി. മുസ്തഫ ചെമ്മാട്, ആസിഫ്, അനീഷ്, നിസാം, റഷീദ്, റഫീഖ്, സുനീര്‍, സുബൈര്‍, ശശികുമാര്‍, ഫ്രാങ്ക്‌ളിന്‍, ഷംസു ബദരിയാ, ഷാഫി മക്കാത്തി, റഷീദ് മമ്മൂസ്, രാധാകൃഷ്ണന്‍, ഷൈജു ജാഫര്‍, നൗഷു, അനസ്, ശ്രീകുമാര്‍, ശ്രീജിത്, വിഷ്ണു, ലാലി, ബിന്ദു, രജനി, വനജ, ലിവി, സജിലാ സണ്ണി, പ്രേമലത, ശ്യാമ, സന എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.