കുവൈത്ത്: ഫ്രണ്ട്സ് ഓഫ് കണ്ണൂര്‍ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷന്‍ (ഫോക്ക്) വനിതാവേദിയുടെ ആഭിമുഖ്യത്തില്‍ കൊറോണ കാലത്തെ കുട്ടികളുടെ മാനസിക സമ്മര്‍ദ്ദങ്ങളും  പരിഹാരങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി മോട്ടിവേഷന്‍ ക്ലാസ്സ് സംഘടിപ്പിക്കുന്നു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് & ന്യൂറോ സയന്‍സ് (IMHANS) ലെ ശിശുരോഗ വിഭാഗം പ്രൊഫസറും ഡയറക്ടറുമായ ഡോ.പി.കൃഷ്ണകുമാര്‍ ക്ലാസ്സിന് നേതൃത്വം നല്‍കുന്നു. ഓഗസ്റ്റ് 7 ന് കുവൈത്ത് സമയം വൈകീട്ട് 6:30 മുതല്‍ (ഇന്ത്യന്‍ സമയം രാത്രി 9 മണി മുതല്‍) സൂം ആപ്ലിക്കേഷന്‍ വഴി സംഘടിപ്പിക്കുന്ന മോട്ടിവേഷന്‍ ക്ലാസ്സ് തത്സമയം ഫോക്ക് ഫേസ്ബുക്ക് പേജിലൂടെയും വീക്ഷിക്കാവുന്നതാണ്. 

കൂടുതല്‍ വിവരങ്ങള്‍ക്ക്: 65545960, 65839954